Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിഷ്ത്വാറിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദേഹമാസകലം വെടിയേറ്റ നിലയിൽ വനമേഖലയിൽനിന്നാണ് സുരക്ഷാസേന മൃതദേഹങ്ങൾ കണ്ടെടുത്തത്. ദച്ചൻ സ്വദേശികളായ റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി വിപുലമായ തിരച്ചിൽ ആരംഭിച്ചു.

കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച ഉച്ചയോടെ പട്രോളിങ്ങിന് പോയ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അംഗങ്ങളായിരുന്നു ഇരുവരും. കിയാർ ദച്ചനിൽനിന്ന് ഇന്ദർവാനിലെ ബസ്‌നാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. ബസ്‌നാനിൽ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്ട്രീയ റൈഫിൾസ് സംഘത്തിന് പകരം ചുമതലയേൽക്കാനായിരുന്നു യാത്ര.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ വനമേഖലയിൽ വെടിയൊച്ച കേട്ടിരുന്നതായി പ്രദേശവാസികൾ അറിയിച്ചു. ഇതിന് പിന്നാലെ മർവാർ മേഖലയിലെ എയർടെൽ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും തടസ്സപ്പെട്ടു. തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥരെയും കാണാതായ വിവരം പുറത്തറിയുന്നത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ വൈകിട്ട് ഏഴുമണിയോടെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള എസ്ഒജി സംഘം പ്രദേശത്തേക്ക് തിരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ദച്ചൻ വനമേഖലയിൽനിന്ന് വെടിയേറ്റ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.

ദോഡ മേഖലയിൽ ഭീകരപ്രവർത്തനം ശക്തമായിരുന്ന കാലത്ത് കിഷ്ത്വാറിലെ ദച്ചൻ, മർവാർ തുടങ്ങിയ ഉയർന്ന മലനിരകൾ ഹിസ്ബുൽ മുജാഹിദീൻ ഭീകരരുടെ പ്രധാന താവളങ്ങളായിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രദേശം വളഞ്ഞ് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്. പാക് ഭീകരർ മേഖലയിൽ തമ്പടിച്ചിട്ടുണ്ടാകാമെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ.

അതിനിടെ കശ്മീരിലെ കുൽഗാം ജില്ലയിലും ഇന്നലെ ഭീകരാക്രമണം റിപ്പോർട്ട് ചെയ്തു. കുൽഗാമിലെ സുരക്ഷാ ചെക്ക്പോസ്റ്റിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയവർക്കായി സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix