Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; വിദ്യാർഥി കൺസെഷനും കൂട്ടില്ലെന്ന് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം മന്ത്രി തള്ളി. വിദ്യാർഥികളുടെ യാത്രാ കൺസെഷനും വർധിപ്പിക്കില്ല. അതേസമയം, ഇതൊഴികെയുള്ള ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർധനയ്ക്ക് എതിരാണെന്നാണ് മന്ത്രിയുടെ വിശദീകരണം. നിരക്ക് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നും ആളുകൾ സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നും ഒരുവിഭാഗം ബസുടമകൾ ആശങ്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മുപ്പതിനായിരത്തോളം ബസുകളുണ്ടായിരുന്നത് ഇപ്പോൾ എട്ടായിരമായി കുറഞ്ഞു. ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെയും നിലപാട്. 2022ലാണ് ഇവരുടെ നിരക്ക് അവസാനമായി നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.

കൗമാരക്കാരുടെ വാഹനാപകടങ്ങളിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്തം

കൗമാരക്കാർ ഉൾപ്പെടുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മന്ത്രി സി.പി. ജോൺ. മക്കൾ വാഹനമോടിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാഹനത്തിന്റെ ഉടമകളെന്ന നിലയിൽ രക്ഷിതാക്കൾക്കും ശിക്ഷ ലഭിക്കണം. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix