Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവം; കുട്ടിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ചടയമംഗലത്ത് 13കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിക്കും കുടുംബത്തിനും ആശ്വാസമായി വനിതാ ശിശുവികസന വകുപ്പിന്റെ ഇടപെടൽ. കുട്ടികളായ മൂന്ന് പേരെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അമ്മയ്ക്ക് സിഡബ്ല്യുസിയുടെ ഹോമിൽ താൽക്കാലിക ജോലി നൽകാനും ആലോചനയുണ്ട്. മന്ത്രി ബിന്ദു കൃഷ്ണ ഇന്നലെ വീട്ടിലെത്തി കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയതിന് പിന്നാലെയാണ് നടപടി.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. അതേസമയം, കുട്ടിയുടെ രണ്ടാനച്ഛൻ ഇന്നലെ വൈകുന്നേരത്തോടെ അറസ്റ്റിലായി. കുട്ടിയുമായും അമ്മയുമായും മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ സംസാരിച്ചിരുന്നു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കുട്ടിയുടെ ചികിത്സയ്ക്കും പഠനത്തിനുമുള്ള സഹായങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓയൂർ അടയാറ സ്വദേശിയായ രാജേഷാണ് 13കാരനെ ക്രൂരമായി മർദിച്ചത്. കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് ഉയർത്തിയ ശേഷം വസ്ത്രം ഊരിമാറ്റി വടികൊണ്ട് മർദിക്കുകയായിരുന്നു. അച്ഛനെ പേടിയാണെന്ന് കുട്ടി അലറിക്കരഞ്ഞിട്ടും മർദനം തുടർന്നു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂയപ്പള്ളിയിലെ വീട്ടിൽനിന്ന് ഇയാളെ പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix