Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മോദിയുടെ മൈസൂരു സന്ദർശനത്തിനിടെ വ്യോമസേനാ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈസൂരു സന്ദർശനത്തിനിടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന വ്യോമസേനാ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ. മൈസൂരുവിലെ ലളിത മഹൽ ഹെലിപാഡിലാണ് സംഭവം. വൈകിട്ട് 3.20ഓടെയാണ് പ്രധാനമന്ത്രി ഹെലിപാഡിലെത്തിയത്. അകമ്പടിയായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു.

പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയപ്പോൾ ഒരു ഹെലികോപ്റ്റർ മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. രണ്ടാമത്തെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചതിനാൽ ഹെലിപാഡിൽ തുടരുകയായിരുന്നു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. സംഭവത്തെ തുടർന്ന് ലളിത മഹൽ ഹെലിപാഡിലും പരിസരത്തും സുരക്ഷ ശക്തമാക്കി.

പ്രധാനമന്ത്രിയുടെ യാത്രാവിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും സാങ്കേതിക തകരാർ സംഭവിക്കുന്നത് ഇതാദ്യമല്ല. 2024 നവംബർ 15ന് ജാർഖണ്ഡിലെ ദിയോഘറിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി സഞ്ചരിച്ച വ്യോമസേനാ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. ബിഹാറിലെ ജാമുയിയിൽ നടന്ന റാലിക്ക് ശേഷം മടങ്ങിയ വിമാനം ദിയോഘർ വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് ഡൽഹിയിൽ നിന്ന് മറ്റൊരു വിമാനം എത്തിച്ചാണ് പ്രധാനമന്ത്രിയെ തലസ്ഥാനത്തെത്തിച്ചത്.

2019 ഫെബ്രുവരി 24നും സമാനമായ സംഭവം ഉണ്ടായിരുന്നു. ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ പ്രധാനമന്ത്രി സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ കണ്ടെത്തി. മിനിറ്റുകൾക്കകം ഹെലികോപ്റ്റർ തിരിച്ചിറക്കി. പിന്നീട് മറ്റൊരു ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി യാത്ര തുടർന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix