Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം; ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി വൈഭവ് സൂര്യവംശി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ദോർ: ടി20 ക്രിക്കറ്റിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിന്റെ നായകനായി ഇറങ്ങിയതോടെ പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. 15 വർഷവും 232 ദിവസവുമാണ് താരത്തിന്റെ പ്രായം.

ക്രൊയേഷ്യൻ താരം സാക്ക് വുകുസിച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവ് മറികടന്നത്. ദേശീയ ടീമിനെ നയിക്കുമ്പോൾ 17 വർഷവും 311 ദിവസവുമായിരുന്നു സാക്കിന്റെ പ്രായം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലാണ് വൈഭവ് ബിഹാറിന്റെ നായകനായി കളത്തിലിറങ്ങിയത്. എന്നാൽ ബാറ്റിങ്ങിൽ താരത്തിന് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 12 പന്തിൽ 18 റൺസെടുത്ത് പുറത്തായി.

നേരത്തെയും ബിഹാർ ടീമിന്റെ നേതൃത്വനിരയിലേക്ക് വൈഭവിനെ പരിഗണിച്ചിരുന്നു. രഞ്ജി ട്രോഫിയിൽ ടീമിന്റെ ഉപനായകനായാണ് ആദ്യം ചുമതല നൽകിയത്. പിന്നാലെ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ ഉപനായകനായും നിയമിച്ചു. പതിനഞ്ചാം വയസ്സിൽ തന്നെ വൈഭവിന് നേതൃചുമതലകൾ നൽകിയതിനെച്ചൊല്ലി വലിയ ചർച്ചകളും വിമർശനങ്ങളും ഉയർന്നിരുന്നു. മുൻ താരങ്ങളടക്കം തീരുമാനത്തിനെതിരെ രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാർ ടീമിന്റെ നായകസ്ഥാനവും വൈഭവിന് ലഭിച്ചത്.

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനായി വൈഭവിനെ നിയമിച്ചതിനെ മുൻ താരം പ്രിയങ്ക് പഞ്ചാലും വിമർശിച്ചിരുന്നു. താരത്തെ നേതൃത്വനിരയിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്നും ഇത്തരം ചുമതലകൾ കൗമാരതാരത്തിന് അനാവശ്യ സമ്മർദമുണ്ടാക്കുമെന്നുമായിരുന്നു പഞ്ചാലിന്റെ അഭിപ്രായം. കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിലൂടെ വൈഭവ് വേഗത്തിൽ പക്വത കൈവരിക്കുമെന്നായിരുന്നു അന്ന് സെലക്ഷൻ കമ്മിറ്റി അംഗം പ്രവഞ്ചൻ മല്ലിക്കിന്റെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix