Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചൂരൽമലയിൽ പുതിയ ഹൈടെക് പാലം വരുന്നു; നിർമ്മാണം തുടങ്ങി, ചെലവ് 34 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല പാലത്തിന് പകരം പുതിയ ഹൈടെക് പാലം ഒരുങ്ങുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 34 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമ്മിക്കുന്നത്.

ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഗർഡറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ബോസ്ട്രിങ് മാതൃകയിലാണ് പാലത്തിന്റെ രൂപകൽപ്പന. പുഴയ്ക്ക് മുകളിലൂടെ 107 മീറ്ററും ഇരുകരകളിലുമായി 80 മീറ്ററും നീളത്തിലായിരിക്കും പാലം. പാലത്തിന്റെ ഉയരം കൂട്ടി നിർമ്മിക്കുന്നതിനാലാണ് ഇരുകരകളിലും 80 മീറ്റർ വീതം നീളം നൽകുന്നത്. പുഴയിൽ തൂണുകൾ സ്ഥാപിക്കാതെയാണ് പാലം നിർമ്മിക്കുന്നത്.

ഉരുൾപൊട്ടൽ സമയത്ത് പുന്നപ്പുഴയിൽ ഉണ്ടായ ഏറ്റവും ഉയർന്ന ജലനിരപ്പ് കണക്കിലെടുത്താണ് പാലത്തിന്റെ ഉയരം നിശ്ചയിച്ചിരിക്കുന്നത്. ഭാവിയിൽ സമാനമായ ദുരന്തങ്ങളുണ്ടായാലും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം.

ചൂരൽമല ടൗണിൽ പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. ചൂരൽമല ടൗണിൽ നിന്ന് തുടങ്ങി മറുകരയിൽ അട്ടമല-മുണ്ടക്കൈ റോഡുകൾ ചേരുന്ന ഭാഗത്താണ് പാലം അവസാനിക്കുന്നത്. നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix