ഭോപ്പാൽ: രസഗുളയാണെന്ന് വിശ്വസിച്ച് നാടൻ ബോംബ് വായിലിട്ട് കടിച്ച ഗൃഹനാഥൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പദാരിയ ഗ്രാമത്തിലാണ് സംഭവം. നവംബർ പത്തിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
പദാരിയ സ്വദേശിയായ രാജേന്ദ്ര ബരോതിയയാണ് കൊല്ലപ്പെട്ടത്. വീട്ടിലിരിക്കുകയായിരുന്ന രാജേന്ദ്രനെ കാണാനെത്തിയ രാം ഭഗത് ബരോതിയ, മധുരപലഹാരമാണെന്ന് പറഞ്ഞ് കൈവശമുണ്ടായിരുന്ന നാടൻ ബോംബ് നൽകുകയായിരുന്നു. ഇരുട്ടായിരുന്നതിനാൽ അത് എന്താണെന്ന് വ്യക്തമായി തിരിച്ചറിയാൻ രാജേന്ദ്രന് സാധിച്ചില്ലെന്നാണ് വിവരം.
രാം ഭഗതിനെ വിശ്വസിച്ച് നൽകിയ വസ്തു രസഗുളയാണെന്ന് കരുതി രാജേന്ദ്രൻ വായിലിട്ട് കടിച്ചതോടെ ശക്തമായ സ്ഫോടനമുണ്ടാവുകയായിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബായിരുന്നു ഇതെന്നാണ് രാജേന്ദ്രന്റെ പങ്കാളി സുശീല ഭായി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേന്ദ്രനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പൊലീസ് മുഖ്യപ്രതിയായ രാം ഭഗത് ബരോതിയയെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഒരു കുട്ടിയാണ് തനിക്ക് ബോംബ് നൽകിയതെന്നാണ് ചോദ്യം ചെയ്യലിൽ രാം ഭഗത് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമുണ്ടായിരുന്നോ, ബോംബ് എവിടെനിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോത്വാലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദുർഗാ പ്രസാദ് നാഗ്പുരെ അറിയിച്ചു.ഭോപ്പാൽ: രസഗുളയാണെന്ന് വിശ്വസിച്ച് നാടൻ ബോംബ് വായിലിട്ട് കടിച്ച ഗൃഹനാഥൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പദാരിയ ഗ്രാമത്തിലാണ് സംഭവം. നവംബർ പത്തിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
പദാരിയ സ്വദേശിയായ രാജേന്ദ്ര ബരോതിയയാണ് കൊല്ലപ്പെട്ടത്. വീട്ടിലിരിക്കുകയായിരുന്ന രാജേന്ദ്രനെ കാണാനെത്തിയ രാം ഭഗത് ബരോതിയ, മധുരപലഹാരമാണെന്ന് പറഞ്ഞ് കൈവശമുണ്ടായിരുന്ന നാടൻ ബോംബ് നൽകുകയായിരുന്നു. ഇരുട്ടായിരുന്നതിനാൽ അത് എന്താണെന്ന് വ്യക്തമായി തിരിച്ചറിയാൻ രാജേന്ദ്രന് സാധിച്ചില്ലെന്നാണ് വിവരം.
രാം ഭഗതിനെ വിശ്വസിച്ച് നൽകിയ വസ്തു രസഗുളയാണെന്ന് കരുതി രാജേന്ദ്രൻ വായിലിട്ട് കടിച്ചതോടെ ശക്തമായ സ്ഫോടനമുണ്ടാവുകയായിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബായിരുന്നു ഇതെന്നാണ് രാജേന്ദ്രന്റെ പങ്കാളി സുശീല ഭായി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേന്ദ്രനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പൊലീസ് മുഖ്യപ്രതിയായ രാം ഭഗത് ബരോതിയയെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഒരു കുട്ടിയാണ് തനിക്ക് ബോംബ് നൽകിയതെന്നാണ് ചോദ്യം ചെയ്യലിൽ രാം ഭഗത് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമുണ്ടായിരുന്നോ, ബോംബ് എവിടെനിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോത്വാലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദുർഗാ പ്രസാദ് നാഗ്പുരെ അറിയിച്ചു.




