Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ KC വേണു​ഗോപാലിന് സമയമില്ല; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കെ സി വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹം പോലും അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. മന്ത്രി സണ്ണി ജോസഫിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് തനിക്ക് അറിയാം. കേരളത്തില്‍ ഇനിയും കുറേ സ്ഥാന മോഹികളുണ്ടെന്നും അദ്ദേഹം പറയുന്നു.

‘കേരളത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും കെ സി വേണുഗോപാലില്‍ ഇടപെടുന്നില്ല. കൂടെ നില്‍ക്കുന്നവരാണ് കെ സി വേണുഗോപാലിനെ വഷളാക്കുന്നത്. കേരളത്തില്‍ ഇനിയും കുറേ സ്ഥാനങ്ങള്‍ മോഹിക്കുന്നവരുണ്ട്. കൂടെ നിന്ന് കെ സി വേണുഗോപാല്‍ അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് എനിക്ക് അറിയാം. ഇവരുടെ പ്രസ്താവനകള്‍ കാരണം വഷളാകുന്നത് കെ സി വേണുഗോപാലാണ്’, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix