Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rajmohan Unnithan

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ: മാത്യു കുഴൽനാടൻ

എറണാകുളം: തനിക്കെതിരായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മാത്യു കുഴൽനാടൻ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അല്‍പ്പന്‍ തന്നെയാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം. ഇക്കാരണത്താല്‍ ഇതിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ തെരുവിലേക്ക് വലിച്ചു വയ്ക്കരുത്. നേതാക്കളുടെ ബാനറുകള്‍ വലിച്ച് കീറുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ […]
Read more

അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എറണാകുളം: മുഖ്യമന്ത്രി കസേരക്കായി ചേരിപ്പോര് മുറുകുകയാണ്. പരസ്യമായും അല്ലാതെയും നേതാക്കന്മാർ അവരുടെ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഇത്രനാൾക്ക് ശേഷവും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല ടീം യുഡിഫിന്. കേസേരപോര് ഒരു സൈഡിൽ കനക്കുമ്പോൾ മറുഭാഗത്തു നേതാക്കന്മാർ തമ്മിൽ വാക്പോരും തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ, കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ ഗാന്ധി […]
Read more

ലീഗിന് അഭിപ്രായം പറയാം, പക്ഷേ തെരുവിലെ പ്രകടനം നിര്‍ത്തണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരില്‍ രൂക്ഷ വിമര്‍ശനവുമായി കാസര്‍കോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുസ്ലീം ലീഗിനെയാണ് അദ്ദേഹം കടന്നാക്രമിക്കുന്നത്. അഭിപ്രായം പറയാന്‍ ലീഗിന് അവകാശമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കുന്ന മൂന്നു പേര്‍ക്കും അവരവരുടെ വാദങ്ങള്‍ പറയാം, എന്നാല്‍ തെരുവിലെ പ്രകടനം അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
Read more

ഉണ്ണിത്താന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്; ബാലകൃഷ്ണ പെരിയ

കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന് രൂക്ഷ മറുപടിയുമായി ബാലകൃഷ്ണന്‍ പെരിയ രംഗത്ത്. കാസര്‍കോട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ഉണ്ണിത്താന്‍. മൈക്ക് കണ്ടാല്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് ഉണ്ണിത്താന്റെ സമീപനം. ഉണ്ണിത്താന്റേത് നിരുത്തരവാദപരമായ പരാമര്‍ശമാണ്. ആ നിലവാരത്തിലേക്ക് പോകാന്‍ തനിക്ക് കഴിയില്ലെന്നും ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടി തീരുമാനമെടുത്താല്‍ വഴങ്ങുക എന്നതാണ് ഉത്തരവാദിത്വം കെസി വേണുഗോപാല്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നും ബാലകൃഷ്ണന്‍ പെരിയ കൂട്ടിച്ചേര്‍ത്തു.
Read more

എംപിമാര്‍ വേണ്ട; വീണ്ടും ആവര്‍ത്തിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ പരി​ഗണിക്കരുതെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർലമെന്റ് അം​ഗങ്ങൾക്ക് ഒരിക്കലും മത്സരിക്കാൻ അവസരം കൊടുക്കരുത്. അങ്ങനെ ആരെയെങ്കിലും പരി​ഗണിച്ചാൽ കൂടുതൽ ആളുകൾ വരും. അത് ഒഴിവാക്കാൻ എംപിമാർ ആരെയും പരി​ഗണിക്കേണ്ടതില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. ഇങ്ങനെ പറയുന്നതിനാൽ കെ സുധാകരന് തന്നെ കാണുന്നത് ചതുർത്ഥിയാണ്. നിലവിൽ എംപിമാർക്ക് അവരുടേതായ ചുമതലകൾ ഉണ്ട്. അത് കൃത്യമായി നിർവ്വഹിച്ചാൽ മാത്രം മതി. എംപിമാർ മത്സരിക്കണമെന്ന് പറയുന്ന രണ്ട് മണ്ഡലങ്ങൾ, കോന്നിയും കണ്ണൂരും സ്ഥാനാർഥികളെ […]
Read more

സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്: രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകുമെന്ന ഉപമയും അദ്ദേഹം ഉപയോഗിച്ചു. എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച അദ്ദേഹം, എംഎൽഎ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് എംപിമാരുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് ഇത്തവണ ശക്തമായ വിജയം നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. യു […]
Read more

മാധ്യമങ്ങളോട് പ്രതികരിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്

രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്. നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണെന്നും അദ്ദേഹം വിമർശിച്ചു. കുറച്ചധികം നാളുകളായി തരൂരിന്റെ സ്നേഹവും കൂറുമൊക്കെ മോദിയോടും ശരീരം കോൺഗ്രസ്സിലുമാണെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. […]
Read more

നീലേശ്വരം വെടിക്കെട്ട് ദുരന്തം: ചികിത്സാ ചെലവുകളും ധനസഹായവും നൽകാതെ സർക്കാർ

കാസർകോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നൽകിയില്ലെന്ന് ആരോപണം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് 1.5 കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്കുള്ള നാല് ലക്ഷം രൂപ വീതമുള്ള ധനസഹായവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകളുടെ ബില്ലുകളും ഇതുവരെ നൽകിയിട്ടില്ല. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതർ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ സമീപിച്ചു. ഒക്ടോബർ 29-നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ […]
Read more
Advertisement
WhiteswanTV Footer