Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സവർക്കർ വിവാദ ചോദ്യം; അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ രണ്ട് മാസത്തേക്ക് കൂടി നീട്ടി

കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് സസ്പെൻഷനിലായ അധ്യാപകൻ കെ. ഗുരുപ്രസാദ് റായിക്ക് ആശ്വാസം. അധ്യാപകന്റെ സസ്പെൻഷന് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദ് റായി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. വിവാദ ചോദ്യാവലി തയ്യാറാക്കിയതിനെ തുടർന്ന് അധ്യാപകന്റെ സസ്പെൻഷൻ നേരത്തെ ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കോടതി […]
Read more

റേഷൻ കാർഡുകൾ റദ്ദാക്കും; റേഷൻ വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്. റേഷൻ 6 മാസത്തിലേറെയായി വാങ്ങാത്ത […]
Read more

കനത്ത ചൂടിൽ റബ്ബർ ഉത്പാദനം കുത്തനെ ഇടിഞ്ഞു; കർഷകർ ആശങ്കയിൽ

പാലക്കാട്: എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള കാലാവസ്ഥാ മാറ്റം കൃഷിയെ ബാധിക്കുമെന്ന് റബ്ബർ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉത്പാദനം ഇത്ര വേഗത്തിൽ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കർഷകർ. സ്ഥിതി തുടർന്നാൽ ടാപ്പിങ് നിർത്തേണ്ടിവരുമെന്ന ആശങ്കയിലാണ് മംഗലംഡാം കടപ്പാറയിലെ റബ്ബർ കർഷകനായ ബെന്നി ജോസഫ്. മികച്ച ഉത്പാദനം ലഭിക്കേണ്ട സമയത്തും കനത്ത ചൂട് റബ്ബർ മരങ്ങളെ ബാധിച്ചതോടെ ജില്ലയിലെ 54,000 റബ്ബർ കർഷകർ ആശങ്കയിലാണ്. രാവിലെയുള്ള തണുപ്പ് പാലുത്പാദനത്തിന് അനുകൂലമാണെങ്കിലും രാവിലെ ഒൻപത് മണിയോടെ കനത്ത വെയിലിലേക്ക് മാറുന്നത് റബ്ബർ […]
Read more

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ അനുമതി വേണമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയത്. ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നതെന്ന് കോടതി ചോദിച്ചു. വിജിലൻസ് അഭിഭാഷകന്റെ നിലപാടിനെതിരെയും കോടതി […]
Read more

സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ നാളെ അവസാനിക്കും; നീട്ടണമെന്ന് ഡിജിപി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കും. നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമാണ് കരാർ ഏറ്റെടുത്തത്. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. നിലവിലെ കരാർ മൂന്ന് വർഷത്തേക്കാണ്. കരാർ രണ്ട് […]
Read more

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സർവീസ് ക്ലിനിക്ക്; കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക സർവീസ് ക്ലിനിക്ക് സംഘടിപ്പിക്കാൻ തീരുമാനം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, സ്ഥാനക്കയറ്റം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും ക്ലിനിക്ക് പ്രവർത്തിക്കുക. ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിലാണ് സർവീസ് ക്ലിനിക്ക് നടത്തുക. ക്ലിനിക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് […]
Read more

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരിക്ക്

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ സുകുമാരൻ നായർക്ക് കൈയ്ക്ക് നിസ്സാര പരിക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സുകുമാരൻ നായരുടെ വാഹനം എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം സുകുമാരൻ നായർ പെരുമ്പുളിക്കലിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി.
Read more

പിഎം ശ്രീ പദ്ധതിയിൽ ചില കാര്യങ്ങളിൽ വ്യക്തത കുറവുണ്ടെന്ന് എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ. ചില കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും, പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഷയങ്ങൾ പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് മാത്രമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പിൽ സ്ഥിരമായി ഒരു ഡയറക്ടർ ഉണ്ടാകേണ്ടതുണ്ട്. ഒരു അക്കാദമിക് ഇയർ വരെയെങ്കിലും നിയമനം നിലനിർത്തണമെന്നും വകുപ്പിലെ കാര്യങ്ങൾ നല്ല […]
Read more

മൃഗശാല മാറ്റണം; നെയ്യാർ ഡാം അനുയോജ്യമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരനും സി.പി. ജോണും രംഗത്തെത്തി. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് അനുയോജ്യമെന്നും വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ മൃഗശാല മാറ്റിയപ്പോഴും കച്ചവട താൽപര്യങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളെയും എതിർക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്ന് കെ. മുരളീധരൻ വിമർശിച്ചു. മൃഗശാല മാറ്റിയാലും തലസ്ഥാന നഗരത്തിന്റെ പ്രാധാന്യത്തിന് യാതൊരു കുറവും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മൃഗശാല മാറ്റാനുള്ള നടപടികളുമായി […]
Read more

പുനഃസംഘടിപ്പിച്ച CPM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും

തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുതുതായി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ട പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി, ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന സമിതി തീരുമാനപ്രകാരം ആദ്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരിക്കും ചേരുക. തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, ചില ജില്ലാ സെക്രട്ടറിമാരെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix