Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

KPCC പ്രസിഡന്റിനൊപ്പം UDF കൺവീനറേയും മാറ്റുമോ? മുഖ്യമന്ത്രിയെ വിമർശിച്ച അടൂർ പ്രകാശും തെറിക്കുമെന്ന് സൂചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനുമെതിരെ പരസ്യ വിമർശനം തുടരുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ സ്ഥാനത്തു നിന്ന് മാറ്റാൻ സജീവ നീക്കമെന്ന് വാർത്തകൾ. പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന തീരുമാനത്തിനൊപ്പം യുഡ‍ിഎഫ് കൺവീനറെയും മാറ്റാനുള്ള അനുവാദം ഹൈക്കമാൻഡ് നൽകുമെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ‌. അനുമതി ലഭിച്ചാൽ കേരളത്തിൽ ഘടകക്ഷികളുമായി സംസാരിച്ച് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. നേരത്തെ, ബെന്നി ബെഹനാൻ, അടൂർ പ്രകാശ് എന്നിവരെ കൺവീനർമാരാക്കിയുള്ള നിയമനങ്ങൾ വന്നതും സമാനമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചതിനൊപ്പം തന്നെയാണ്. അടൂർ പ്രകാശിനെ സതീശൻ പക്ഷത്തിന് അത്ര താൽപര്യമില്ല. ഇങ്ങനെ മുഖ്യമന്ത്രിയെ വിമർശിക്കുന്നയാളെ കൺവീനറായി നിർത്താനാവില്ല എന്ന നിലപാടാണ് അവരുടേത്.

അടൂർ പ്രകാശുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും കെപിസിസി അധ്യക്ഷൻ മാറുമ്പോൾ കൺവീനറും മാറണമെന്നും ആണ് വി.ഡി. സതീശൻ അനുകൂലികളുടെ വാദം. മുന്നണി തീരുമാനങ്ങൾ താൻ അറിയുന്നില്ലെന്നും എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവികൾ നൽകിയത് തന്നോട് ആലോചിക്കാതെയാണെന്നും അടൂർ പ്രകാശ് പരസ്യമായി പറഞ്ഞിരുന്നു. ഇതിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കുള്ള അതൃപ്തി മുതലെടുത്ത്, അദ്ദേഹത്തെ മാറ്റുന്നതിനു ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കാനും വി.ഡി. പക്ഷം ശ്രമിക്കുന്നുണ്ട്. ലീ​ഗിന്റെ നോമിനിയായി മുഖ്യമന്ത്രി കസേര കിട്ടിയ വിഡി സതീശനെതിരെ വിമർശനം വരുന്നത് ലീ​ഗിനും ക്ഷീണം തന്നെയാണ്. അതുകൊണ്ട് അവർ ഇക്കാര്യം ശക്തമായി വാദിക്കുകയും ചെയ്യും.

കൺവീനറും മുഖ്യമന്ത്രിയും തമ്മിൽ നിലനിൽക്കുന്ന കടുത്ത തർക്കങ്ങളാണ് യുഡിഎഫ് യോഗം വൈകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ കൺവീനർ ചുമതലയേറ്റെടുത്ത ശേഷം മാത്രം അടുത്ത യുഡിഎഫ് യോഗം ചേർന്നാൽ മതിയെന്ന അഭിപ്രായവും മുന്നണിയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന ജോസഫ് വാഴയ്ക്കനെ, യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പക്ഷം ഗൗരവമായി ആലോചിക്കുന്നുണ്ട്. എന്നാൽ, ഈ നിയമനം നടപ്പിലാക്കുമ്പോൾ പാർട്ടിയിലും മുന്നണിയിലും സാമുദായിക സന്തുലിതാവസ്ഥ സംബന്ധിച്ച് വലിയ എതിർപ്പുകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള പരാതികൾ ഒഴിവാക്കുന്നതിനായി, വർക്കിങ് പ്രസിഡന്റുമാരുടെ പുതിയ നിയമനങ്ങൾ നടത്തി ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങൾ പിന്നണിയിൽ നടന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെയും, യഥാസമയത്ത് യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ചും യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർച്ചയായി നടത്തിയ കടുത്ത വിമർശനങ്ങളാണ് ഈ രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗത കൂട്ടിയത്. ഇതിന്റെ തുടർച്ചയെന്നോണം, മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളിലും നിലപാടുകളിലും പ്രതിഷേധിച്ച് അടൂർ പ്രകാശ് ഇക്കാര്യം എഐസിസി ഹൈക്കമാൻഡിന് മുന്നിൽ ഔദ്യോഗികമായി പരാതിയായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരുവശത്ത് മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ് ഉന്നയിച്ച ഗുരുതരമായ പരാതികളും, മറുവശത്ത് അദ്ദേഹത്തെ നിലവിലുള്ള കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഇപ്പോൾ എഐസിസി നേതൃത്വത്തിന്റെ മേശപ്പുറത്തുണ്ട്. എന്നാൽ, കെപിസിസി അധ്യക്ഷ പദം ശക്തമായി മോഹിക്കുന്ന തന്നെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കം ചെയ്താൽ, ഭാവിയിൽ അടൂർ പ്രകാശിന്റെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയ നീക്കങ്ങൾ എങ്ങനെയൊക്കെയായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ കനത്ത ആകാംക്ഷയും ആശങ്കയുമുണ്ട്.

അതേസമയം, വരാനിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി കെപിസിസി അധ്യക്ഷ പദവിയിലേക്ക് കൊടിക്കുന്നിൽ സുരേഷോ അല്ലെങ്കിൽ എ.പി. അനിൽ കുമാറോ എത്തിച്ചേരാനാണ് സാധ്യത കൂടുതൽ. നിലവിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെപിസിസി അധ്യക്ഷന്മാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ പ്രമുഖരുടെയെല്ലാം ശക്തമായ പിന്തുണ കൊടിക്കുന്നിൽ സുരേഷ് ഇതിനോടകം തന്നെ ഉറപ്പാക്കിയിട്ടുണ്ട്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അനുഗ്രഹവും പിന്തുണയും തനിക്കുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ അടിയുറച്ച പ്രതീക്ഷ. എന്നാൽ മറുവശത്ത്, പാർട്ടി സംഘടനയ്ക്കുള്ളിൽ അതിശക്തമായ സ്വാധീനമുള്ള കെ.സി. വേണുഗോപാൽ പക്ഷമാണ് എ.പി. അനിൽകുമാറിനെ അധ്യക്ഷ പദവിയിൽ എത്തിക്കാനായി സജീവമായി തിരക്കഥ രചിക്കുകയും അതിനായുള്ള കരുക്കൾ നീക്കുകയും ചെയ്യുന്നത്.

അതിനിടെ ബോർഡ് കോർപറേഷൻ വിഭജനത്തിൽ തീരുമാനം വൈകുന്നതിൽ കോൺ​ഗ്രസിനുള്ളിലെ അതൃപ്തി പരസ്യമായി പുറത്ത് വരുകയാണ് ഇപ്പോൾ. മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രം ചര്‍ച്ച ചെയ്യുന്നതിലെ തങ്ങളുടെ പ്രതിഷേധം എ ​ഗ്രൂപ്പ് അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ബുധനാഴ്ച എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് ശേഷമാണ് പ്രതിഷേധം അറിയിച്ചത്.കെസി ജോസഫ്, എംഎം ഹസന്‍, ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി പിസി വിഷ്ണുനാഥും പങ്കെടുത്തിരുന്നു. ചർച്ചകളിൽ ചെന്നിത്തല പങ്കെടുക്കുകയാണെങ്കിൽ തങ്ങളുടെ പ്രതിനിധിക്കും അവസരം വേണമെന്നതാണ് എ ​ഗ്രൂപ്പിന്റെ പ്രധാന ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix