Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaHighCourt

‘AMMA യിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യം’; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണമെന്ന സാഹചര്യമാണോയെന്ന് ഹൈക്കോടതിയുടെ വിമർശനം. നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സമയമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. നടി അൻസിബ ഹസനെ പൊലീസ് സ്റ്റേഷനിൽവച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടപടികൾ റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ഹർജിയിലെ ആവശ്യം. ഹർജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനും അൻസിബയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ അൻസിബയുടെ മേൽവിലാസത്തിലെ പിൻകോഡ് തെറ്റായതിനാൽ നോട്ടീസ് കൃത്യമായി […]
Read more

‘പേറ്റന്റില്‍ ഉള്‍പ്പെട്ട മരുന്നുകളും കേന്ദ്രസര്‍ക്കാരിന് നിര്‍മ്മിക്കാം’; ഹൈക്കോടതി

കൊച്ചി: കാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് നിർണായക നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. പേറ്റന്റ് പരിധിയിലുള്ള മരുന്നുകൾ പൊതുതാൽപര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന് നിർമിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പേറ്റന്റ് നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആവശ്യക്കാരായ രോഗികൾക്കോ മറ്റുള്ളവർക്കോ വാണിജ്യേതര അടിസ്ഥാനത്തിൽ ഇത്തരം മരുന്നുകൾ ലഭ്യമാക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിധി. മരുന്നുകളുടെ […]
Read more

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. റോഡുകളിൽ നിയമവാഴ്ചയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലാത്ത സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു. “അധികൃതർ ഉറങ്ങുകയാണോ?” എന്ന ചോദ്യവും കോടതി ഉന്നയിച്ചു. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹൈക്കോടതി വിമർശിച്ചു. ബസുകൾ തമ്മിൽ യുദ്ധമാണ് നടക്കുന്നതെന്നും ട്രാഫിക് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് […]
Read more

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നിലപാട് മാറ്റവുമായി വിജിലൻസ്. വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്. നേരത്തെ അനുമതി ആവശ്യമാണെന്നായിരുന്നു വിജിലൻസിന്റെ നിലപാട്. പ്രോസിക്യൂഷൻ അനുമതി വേണമോ എന്ന കാര്യത്തിൽ ഇനി ഹൈക്കോടതിയാണ് അന്തിമ തീരുമാനം എടുക്കുക. പിന്നാക്ക വിഭാഗ വികസന വകുപ്പും നേരത്തെ തന്നെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. സർക്കാർ വകുപ്പുകൾ […]
Read more

ടോമിൻ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി; സർക്കാരിന് മറുപടി നൽകാൻ രണ്ട് ദിവസം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷ താൽക്കാലികമായി മരവിപ്പിക്കണമെന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ ഹർജിയിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി അനുമതി നൽകി. രണ്ട് ദിവസത്തിനകം മറുപടി നൽകാനാണ് കോടതി നിർദേശം. കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. ഹർജിയെ എതിർത്ത് വിശദമായ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് നാല് വർഷം […]
Read more

ജനങ്ങളുടെ സുരക്ഷ പ്രധാനം; വാഹന മോഡിഫിക്കേഷനുകൾക്കെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി

കൊച്ചി: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അധികൃതർ കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിൽ കർശന പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. വാഹനങ്ങളുടെ സുരക്ഷയും റോഡിലെ മറ്റ് യാത്രക്കാരുടെ […]
Read more

വ്യാജമദ്യക്കേസ്; ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിച്ച ശേഷം ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ഇന്ന് തന്നെ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യം പിടികൂടിയ വീട് വായ്പ കുടിശ്ശികയെ തുടർന്ന് ബാങ്ക് ‘സർഫാസി’ നിയമപ്രകാരം പിടിച്ചെടുത്ത് വിറ്റതാണെന്നും അതിനാൽ വീടുമായി ഇപ്പോൾ തനിക്ക് ഉടമസ്ഥാവകാശ […]
Read more

MSC Elsa 3 കപ്പൽ മുങ്ങിയ കേസ്; ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ MSC Elsa 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിലെ നിലവിലെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷിയായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പലിലുണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. […]
Read more

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് PSC

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി നിർദേശത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 15 മുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ […]
Read more

എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കം; ക്ഷേത്രസംരക്ഷണ സമിതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഭക്തരിൽ നിന്ന് സംഭാവനയായി സമാഹരിച്ച തുക ഉപയോഗിച്ച് ക്ഷേത്രദേവതയുടെ പേരിൽ വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ദേവതയ്ക്കുതന്നെയാണെന്ന ഹൈക്കോടതി നിലപാടിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമി ദേവസ്വം സ്വത്താണെന്നും ദേവതയുടെ ട്രസ്റ്റി എന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡിനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix