Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaHighCourt

കള്ളുഷാപ്പുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം; വിലക്ക് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയുള്ള ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങളുടെയും തൊഴിൽ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് വിലക്കെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. 2002ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളുടെ സുരക്ഷയുടെ പേരിൽ അവർക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതിന്റെ പേരിൽ സ്ത്രീകളുടെ തൊഴിൽ അവകാശങ്ങൾ തടയാനാകില്ലെന്നും കോടതി […]
Read more

ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞതിൽ പ്രതിഷേധിച്ച് ജയ ബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതിഷേധവുമായി ജയ ബാലകൃഷ്ണന്റെ കുടുംബം. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽനിന്ന് രക്ഷപ്പെടാൻ ജഡ്ജി എല്ലാ വഴികളും തേടുകയാണെന്നും കുടുംബം ആരോപിച്ചു. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി ജഡ്ജിയോട് നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേ എന്ന് […]
Read more

വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല

തിരുവനന്തപുരം: വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പൊതുതാൽപ്പര്യ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. ടി സെക്ഷന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണ് വിജിലൻസിലെ ടി1, ടി2 സെക്ഷനുകൾ. രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണങ്ങളും ഈ വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നതിനാൽ, അത്തരം കേസുകളുമായി […]
Read more

വിജിലൻസ് ടി സെക്ഷൻ വിവരങ്ങൾ രഹസ്യമാക്കിയ സർക്കാർ നടപടിക്കെതിരെ ഹർജി

കൊച്ചി: വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളായ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി.കെ. മുരളീകൃഷ്ണനാണ് ഹർജി നൽകിയത്. ആർടിഐ കേരള ഫെഡറേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം തകർക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് നടപ്പാക്കുന്നത് തടയാൻ അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഒക്ടോബർ 22നാണ് വിജിലൻസിന്റെ ടി1, […]
Read more

CMRL-എക്‌സാലോജിക് കേസ്; നിയമവ്യവസ്ഥയില്‍ വിശ്വാസം: പിണറായി വിജയന്‍

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പ്രതികരിച്ച് പിണറായി വിജയൻ. രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചയാളാണ് താനെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച ഒരാളാണ് ഞാൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള നിലപാടാണ് ഇന്ന് കേരള ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്,” പിണറായി വിജയൻ പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്ഐആർ […]
Read more

മാസപ്പടിക്കേസ്; കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; ‘കോടതിയെ പഠിപ്പിക്കാൻ വരരുത്’

കൊച്ചി: മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തിവരുന്നതിനിടെ ഹർജിക്കാരൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേസിൽ ഇടപെടാൻ ഷാജഹാന് നിയമപരമായ എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. മാധ്യമങ്ങൾ ഹർജിക്കാരനെ പിന്തുണച്ചേക്കാമെന്നും എന്നാൽ അത് ഹൈക്കോടതിക്ക് ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയെ പഠിപ്പിക്കാൻ വരരുതെന്ന മുന്നറിയിപ്പും ഡിവിഷൻ ബെഞ്ച് നൽകി. കേസുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ പരാതി നൽകിയിട്ടുണ്ടോയെന്നും […]
Read more

മാസപ്പടി കേസ്; കെ.എം. ഷാജഹാന് രാഷ്ട്രീയ താൽപര്യമെന്ന് പിണറായിയുടെ അഭിഭാഷകൻ

കൊച്ചി: മാസപ്പടി കേസിലെ അപ്പീലിൽ ഹൈക്കോടതിയിൽ വാദം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകൻ. സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാന് രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് പിണറായി വിജയന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യം സിംഗിൾ ബെഞ്ച് പരിശോധിക്കേണ്ടതായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്ത് കുറ്റമാണ് ചെയ്തതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വ്യക്തമാക്കിയിട്ടില്ലെന്നും വാദമുയർന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കുമ്പോൾ പിണറായി വിജയൻ, മകൾ വീണ, മന്ത്രി പി.എ. മുഹമ്മദ് […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ കുറ്റപത്രം വൈകും

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ഇതുവരെ ചുമതലയേറ്റിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ലീഗൽ അഡ്വൈസറെ നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ചുമതലയേറ്റിട്ടില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നവംബറിലേക്ക് മാറ്റി. ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസുകളിൽ ഇതുവരെ അന്തിമ കുറ്റപത്രം […]
Read more

സിഎംആർഎൽ–എക്സാലോജിക് കേസ്; പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയ്ക്ക് വരും. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് അപ്പീലുകൾ വീണ്ടും പരിഗണിക്കുന്നത്. അപ്പീലുകളിൽ സംസ്ഥാന വിജിലൻസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിലപാട് കോടതി തേടിയേക്കും. സിംഗിൾ ബെഞ്ചിൽ ഹർജി നൽകിയ കെ.എം. ഷാജഹാനോടും മറുപടി ആവശ്യപ്പെട്ടേക്കും. അപ്പീലുകൾ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന സുപ്രീം […]
Read more

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ വിമർശനം; സോഫ്റ്റ്‌വെയർ കമ്പനിയെ തിരഞ്ഞെടുത്തതിൽ ചോദ്യങ്ങൾ

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ സമർപ്പിച്ച മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. സോഫ്റ്റ്‌വെയർ നിർമിക്കാൻ ലോജിക്കൽ സ്റ്റെപ് എന്ന കമ്പനിയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ എന്താണെന്ന് കോടതി ചോദിച്ചു. ടെൻഡർ വിളിക്കാതെ ഇത്തരമൊരു നടപടിയിലേക്ക് പോകാൻ കഴിയുമോയെന്നും കോടതി ആരാഞ്ഞു. സോഫ്റ്റ്‌വെയർ നിർമാണത്തിനായി ഒരു സ്വകാര്യ വ്യക്തി പണം മുടക്കാമെന്ന് അറിയിച്ചതിന്റെ ആവശ്യകതയും കോടതി ചോദ്യം ചെയ്തു. ദേവസ്വത്തിന്റെ കാര്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ പണം എന്തിനാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix