Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ കുറ്റപത്രം വൈകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ഇതുവരെ ചുമതലയേറ്റിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് ലീഗൽ അഡ്വൈസറെ നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ചുമതലയേറ്റിട്ടില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നവംബറിലേക്ക് മാറ്റി.

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസുകളിൽ ഇതുവരെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 292 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തി കരട് കുറ്റപത്രം സമർപ്പിച്ചിരുന്നു.

അന്തിമ കുറ്റപത്രം നൽകാൻ ഒരു ഫോറൻസിക് പരിശോധനയുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് എസ്ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരിശോധനാഫലം ലഭിച്ചശേഷം കുറ്റപത്രം സമർപ്പിക്കാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തിയതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണെന്നും എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല ദ്വാരപാലക സ്വർണക്കവർച്ച കേസിൽ അടുത്ത മാസം 25-ഓടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ അറിയിച്ചിരുന്നു. സമയപരിധി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix