Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ്; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി.എസ്.സി ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷാ അട്ടിമറിയിലും ക്രമക്കേടുകളിലും പി.എസ്.സി ചെയർമാനോ മറ്റ് അംഗങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി.എസ്.സി പരിശീലന കേന്ദ്രം തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടിയവരെല്ലാം ഫിഷറീസ് സർവകലാശാലയിലെ വിദ്യാർഥികളാണെന്നതും വിവാദമായിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കിയതും അഭിമുഖ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവകലാശാലയിലെ അധ്യാപകരാണെന്നാണ് വിവരം. എസ്.എഫ്.ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കും അനുകൂലമായി ക്രമക്കേട് നടത്തിയെന്നാണ് മറ്റ് ഉദ്യോഗാർഥികളുടെ പ്രധാന ആരോപണം.

വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ അന്വേഷണത്തോട് പൂർണമായി സഹകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും അന്വേഷണവുമായി സഹകരിക്കാനും പി.എസ്.സി അംഗങ്ങളും തയ്യാറായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix