Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaHighCourt

ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കിൽ ഗുരുതര പോരായ്മ; സമഗ്ര ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും ദേവസ്വം ഭരണസമിതി അതിന്റെ വിശ്വസ്തർ മാത്രമാണെന്നും കോടതി വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിൽ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ ഘടനാപരമായ വീഴ്ചകളുണ്ടെന്നും അടിയന്തരമായി പരിഷ്‌കരിക്കണമെന്നും കോടതി നിർദേശിച്ചു. വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിൽ കാലതാമസം ഉണ്ടായതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിന് 65 ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിലും 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായുള്ളത്. ആവശ്യമായ വിവരങ്ങൾ […]
Read more

‘മുണ്ടത്തിക്കോട് വെടിക്കെട്ട്’ നഷ്ടപരിഹാരം; നിലപാട് അറിയിക്കാൻ കൂടുതൽ സമയം തേടി കേന്ദ്രസ‍ർക്കാർ

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി പരിഗണിച്ച കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതിനകം നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, […]
Read more

നിതിന്‍ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ വിട്ടയച്ച സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നതെന്നും കോടതി പറഞ്ഞു. അറസ്റ്റിനുള്ള കാരണം വ്യക്തമാക്കാതെയാണ് നടപടിയെടുത്തതെന്നും ഇത് നിയമപരമായ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഇത്തരം നിയമനടപടികൾ […]
Read more

ശബരിമല സ്വർണക്കൊള്ള; അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നിർദേശം നൽകി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്നാണ് കോടതി ഈ നിർദേശം നൽകിയത്. 2025-ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനാ ഫലത്തിൽ നിന്ന് പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി വ്യക്തമായതായി അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. കേസ് സെപ്റ്റംബർ 3-ന് വീണ്ടും പരിഗണിക്കും. […]
Read more

കള്ളാടി മണ്ണിടിച്ചിൽ; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ ഗുരുതര വിമർശനങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒഴിഞ്ഞുമാറിയെന്നും ദുരന്തനിവാരണ നിയമപ്രകാരം നിർവഹിക്കേണ്ട ചുമതലകളിൽ നിയമപരമായ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടെന്ന കാരണത്താൽ വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കിയതായും, […]
Read more

പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണക്കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് ശിക്ഷയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാൽപര്യവും കുറ്റകൃത്യം സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ മതിയായ അസാധാരണ സാഹചര്യം പ്രതിക്ക് ചൂണ്ടിക്കാട്ടാനായില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ട് വർഷത്തോളമായി ജയിലിൽ കഴിയുന്നത് മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൾസർ […]
Read more

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിലിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിൽ നിയമപരമായ തടസമില്ലെന്നും ജനവിധിയെ മാനിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ചടങ്ങിൽ അക്രഡിറ്റഡ് മാധ്യമങ്ങൾക്ക് പ്രവേശനം നൽകാനും കോടതി നിർദേശിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി ജയിലിൽ നിന്ന് വിട്ടയക്കണമെന്നായിരുന്നു സുഗതന്റെ ആവശ്യം. എന്നാൽ കാപ്പാ കേസിൽ […]
Read more

കള്ളാടി മണ്ണിടിച്ചിൽ; കരാർ കമ്പനിക്ക് വീഴ്ചയെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ കരാർ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഖനനം ചെയ്ത മണ്ണും നിർമാണ അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. മെയ് 26നും ജൂൺ 4നും ദുരന്ത നിവാരണ അതോറിറ്റി കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർമാണ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് അപകടമാകരുതെന്നും ആവശ്യമെങ്കിൽ തൊഴിലാളികളെയും പൊതുജനങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിർദേശിച്ചിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. അപകടത്തിന് തൊട്ടുമുമ്പും സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു. […]
Read more

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിനെ തിരുത്തി ഹൈക്കോടതി

കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന്റെ നിർദേശത്തിന് തിരുത്തുമായി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മെറിറ്റ് പരിഗണിച്ചായിരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. സർക്കാരിന്റെ കരട് സർക്കുലറിലെ വ്യവസ്ഥകളിലാണ് കോടതി ഭേദഗതി വരുത്തിയത്. ജില്ലാ കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താമെന്നായിരുന്നു സർക്കാരിന്റെ കരട് നിർദേശം. എന്നാൽ ജില്ലാ ജഡ്ജിമാരുടെ അഭിപ്രായത്തിന് അർഹമായ പരിഗണന […]
Read more

അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അൻസിബയ്‌ക്കെതിരെ നടത്തിയതായി ആരോപിക്കുന്ന ജിഹാദി പരാമർശവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. താരസംഘടനയായ അമ്മയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix