Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി കേസ്; പിണറായി വിജയന്റെ അപ്പീലുകൾ പരിഗണിക്കുന്നത് മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ ഇന്ന് പരിഗണിക്കില്ല. അപ്പീൽ നൽകാൻ പ്രത്യേക അനുമതി തേടിയുള്ള ഹർജികൾ നാളെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ അപ്പീലുകൾ ഇന്ന് വൈകിട്ട് നാലിന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലുകൾ. സിംഗിൾ ബെഞ്ചിന് മുന്നിലെ കേസിൽ പിണറായി വിജയൻ കക്ഷിയായിരുന്നില്ല. അതിനാലാണ് അപ്പീൽ നൽകാൻ പ്രത്യേക അനുമതി തേടിയത്.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയന്റെ ഭാഗം കേൾക്കേണ്ടതുണ്ടോ എന്നും ആവശ്യമായ വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ കേസ് എടുക്കുന്നതിന് മുമ്പ് ആരോപണവിധേയനെ കേൾക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

ജസ്റ്റിസുമാരായ കെ. നടരാജനും ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്. ഒക്ടോബർ ഒൻപതിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലുകളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിട്ടുള്ളത്.

തന്റെ വാദം കേൾക്കാൻ അവസരം നൽകാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പിണറായി വിജയൻ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നേരത്തെ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിയതാണെന്നും അപ്പീലിൽ വാദിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix