Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaHighCourt

MSC Elsa 3 കപ്പൽ മുങ്ങിയ കേസ്; ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ MSC Elsa 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിലെ നിലവിലെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷിയായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പലിലുണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. […]
Read more

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് PSC

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി നിർദേശത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 15 മുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ […]
Read more

എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കം; ക്ഷേത്രസംരക്ഷണ സമിതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഭക്തരിൽ നിന്ന് സംഭാവനയായി സമാഹരിച്ച തുക ഉപയോഗിച്ച് ക്ഷേത്രദേവതയുടെ പേരിൽ വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ദേവതയ്ക്കുതന്നെയാണെന്ന ഹൈക്കോടതി നിലപാടിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമി ദേവസ്വം സ്വത്താണെന്നും ദേവതയുടെ ട്രസ്റ്റി എന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡിനാണ് […]
Read more

ഹൈറിച്ച് തട്ടിപ്പ്; കെ.ഡി. പ്രതാപന് നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതി കെ.ഡി. പ്രതാപന് അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ പിഎംഎൽഎയിലെ വകുപ്പ് 45 പ്രകാരമുള്ള നിർബന്ധിത വ്യവസ്ഥകൾ പ്രത്യേക കോടതി പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. പ്രതാപന്റെ ജാമ്യാപേക്ഷ ഇരുഭാഗത്തിന്റെയും വാദം കേട്ട് 60 ദിവസത്തിനകം വീണ്ടും പരിഗണിക്കാനും ഹൈക്കോടതി പ്രത്യേക കോടതിക്ക് നിർദേശം നൽകി. അതേസമയം, പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രതാപന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. […]
Read more

കാലടി സർവകലാശാലയിൽ വി സിയെ തടഞ്ഞ കേസ്; 17 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാൻസലർ സിസ തോമസിനെ തടഞ്ഞ കേസിൽ 17 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിയൻ ചെയർമാനും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. ഓഗസ്റ്റ് 13-നായിരുന്നു സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം ഉൾപ്പെടെ യോഗസ്ഥലത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രതിഷേധം. വൈസ് ചാൻസലർ സിസ തോമസിനെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. […]
Read more

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; സർക്കാരിനും അഭിഭാഷകനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിനും അഭിഭാഷകനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ അനുമതി വൈകിപ്പിക്കുന്നത് മനഃപൂർവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. അടുത്ത വെള്ളിയാഴ്ചയ്ക്കകം പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി നിർദേശം പാലിക്കാത്തതിൽ വിശദീകരണം നൽകാൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി. ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ഇന്നലെ […]
Read more

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവതരം; കേസ് എടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടി ലക്ഷ്മിപ്രിയ തന്നെ അവഹേളിച്ചെന്ന അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അൻസിബ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയെന്നാണ് അൻസിബയുടെ പരാതി. പരാതിക്ക് ആധാരമായ ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി നേരത്തെ അൻസിബയുടെ ഹർജി തള്ളിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ആവശ്യമായ വകുപ്പുകൾ ഇല്ലെന്നും […]
Read more

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്; പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതിക്ക് സ്‌റ്റേ

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പ്രതികൾ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്തു. കോടതിയലക്ഷ്യ കേസിലെ അപ്പീലിൽ വിശദമായ വാദം കേൾക്കാനും ഡിവിഷൻ ബെഞ്ച് തീരുമാനിച്ചു. സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അടുത്ത ഉത്തരവ് വരുന്നതുവരെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ നിർബന്ധത്തെ തുടർന്നാണ് […]
Read more

കശുവണ്ടി അഴിമതി കേസ്; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് നൽകിയ സംഭവത്തിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിക്കുന്നത്’ എന്നായിരുന്നു കോടതിയുടെ പരാമർശം. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയായ ആർ. ചന്ദ്രശേഖരന് അന്നുതന്നെ കൈമാറിയതിനെ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയാണ് നിർദേശിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. വാർത്താസമ്മേളനം നടത്തുന്നതിനായി പ്രതിക്ക് ആദ്യം […]
Read more

ട്രെയിനിലും റെയിൽവേ വളപ്പിലും മദ്യലഹരി; ശിക്ഷാ നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: റെയിൽവേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയിൽ കാണപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിയമവ്യവസ്ഥ ശരിവെച്ച് ഹൈക്കോടതി. 1989ലെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും കോടതി തള്ളി. മദ്യലഹരി സംശയിക്കുന്ന യാത്രക്കാരെ ആദ്യം അവരുടെ ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണമെന്നും കോടതി പറഞ്ഞു. ആവശ്യമായ സാഹചര്യത്തിൽ ബ്രെത്ത് അനലൈസർ പരിശോധന നടത്താം. തുടർനടപടികൾക്കായി മെഡിക്കൽ പരിശോധനയും നടത്താവുന്നതാണ്. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix