Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹി വോട്ടർപട്ടികയിൽ രാഘവ് ഛദ്ദയുടെ പേര്; ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് ഡൽഹി വോട്ടർപട്ടികയിൽ ചേർത്തതിൽ ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി. രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലാണ് രാഘവ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.

എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഒരു ബൂത്തിൽ 746 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി എങ്ങനെ പട്ടികയിൽ ഇടം നേടിയെന്ന് ആംആദ്മി പാർട്ടി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ചോദിച്ചു.

ഓഗസ്റ്റ് 31നും സെപ്റ്റംബർ 7നും ഇടയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ആറ് അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും ഇവയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. യഥാർഥത്തിൽ പുതിയ പേരുകൾ നവംബർ നാലിന് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി ഇലക്ടറൽ റോളിലാണ് ഉൾപ്പെടുത്തേണ്ടതെന്നും ആംആദ്മി പാർട്ടി ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് തന്നെ രാഘവ് ഛദ്ദയുടെ പേര് പട്ടികയിൽ വന്നത് എങ്ങനെയാണെന്നാണ് പാർട്ടിയുടെ ചോദ്യം.

അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് പിന്നാലെ പഞ്ചാബിലെ വോട്ടർപട്ടികയിൽ നിന്ന് രാഘവ് ഛദ്ദയുടെ പേര് നീക്കം ചെയ്തിരുന്നു. സ്ഥിരതാമസം മാറിയെന്ന് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പേര് ഒഴിവാക്കിയതെന്നാണ് വിശദീകരണം.

എന്നാൽ പേര് നീക്കിയതിനെതിരെ രാഘവ് ഛദ്ദ രംഗത്തെത്തിയിരുന്നു. രാജ്യസഭാ അംഗത്തിന്റെ പേര് എസ്‌ഐആർ ചട്ടപ്രകാരം വോട്ടർപട്ടികയിൽ നിന്ന് നീക്കാനാകില്ലെന്നും നടപടി രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, പേരുനീക്കലിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി. എന്തെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സർക്കാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix