പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാനായി വനത്തിൽ പ്രവേശിച്ച് കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ് വനത്തിൽ കുടുങ്ങിയത്.
റീൽസ് ചിത്രീകരിക്കുന്നതിനായാണ് യുവാക്കൾ വനത്തിലേക്ക് കടന്നതെന്നാണ് വനംവകുപ്പിന്റെ വിവരം. വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്താൻ വനംവകുപ്പ് സംഘം മണിക്കൂറുകളോളം തിരച്ചിൽ നടത്തി. രക്ഷാദൗത്യത്തിനിടെ പലതവണ വന്യാനകളുടെ മുന്നിൽപ്പെട്ടെങ്കിലും സാഹസികമായി രക്ഷപ്പെട്ടാണ് സംഘം യുവാക്കളെ കണ്ടെത്തിയത്.
തുടർന്ന് പുലർച്ചെയോടെയാണ് യുവാക്കളെ സുരക്ഷിതമായി വനത്തിൽനിന്ന് പുറത്തെത്തിച്ചത്. സംരക്ഷിത വനമേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.














