Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

അയോദ്ധ്യ കാണിക്ക തട്ടിപ്പ്, അഖിലേഷിനും പങ്കെന്ന് ബിജെപി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബിജെപിയും വിശ്വഹിന്ദു പരിഷത്തും രംഗത്ത്. ബിജെപി വക്താവ് അജയ് ആലോക് ആരോപിച്ചത്, രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ രാംശങ്കർ യാദവ് (ടിന്നു യാദവ്) സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ഫോൺ വഴി സംസാരിച്ചതായാണ്. ഇത് അഴിമതി ബന്ധം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചതിന് പിന്നിൽ സമാജ്‌വാദി പാർട്ടിക്ക് പങ്കുണ്ടെന്ന സംശയവും ബിജെപി ഉയർത്തി. സംഭവവുമായി ബന്ധപ്പെട്ട […]
Read more

ബിജെപി കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല, അപേക്ഷകള്‍ തള്ളി കോടതി; അയോഗ്യതയ്ക്ക് സാധ്യത

തിരുവനന്തപുരം: കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംക്ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ. ക്ഷേത്രോത്സവത്തിനിടയിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസിൽ തെളിവുശേഖരണത്തിനായി പോലീസ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി, വീണ്ടും വിയ്യൂർ ജയിലിൽ എത്തിക്കുകയും […]
Read more

കേരളം ഭരിക്കുന്നത് ഗവർണറോ BJPയോ?ഭരണം മാറിയതോടെ എളുപ്പമായി

കേന്ദ്ര സർക്കാരിന്റെ നയപരവും ഭരണപരവുമായ താല്പര്യങ്ങൾ അടിച്ചേല്പിക്കുന്നതിനുള്ള നീക്കങ്ങളെ ചെറുത്തതിലൂടെ കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഗവർണറുമായി ഏറ്റുമുട്ടേണ്ടിവന്നിരുന്നു എൽഡിഎഫ് സർക്കാരിന്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിലവിലെ രാജേന്ദ്ര അർലേക്കറുമായി നിരന്തരം തർക്കങ്ങളും നിയമപോരാട്ടങ്ങളും വരെ എൽഡിഎഫ് സർക്കാരിന് നടത്തേണ്ടിവന്നു. സർക്കാർ പരിപാടികളിൽ ഭാരതാംബയെ പ്രതിഷ്ഠിക്കുവാനും സർവകലാശാലാ വൈസ് ചാൻസലർമാർ, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ എന്നിവരുടെ നിയമനങ്ങളിൽ ബിജെപി അനുഭാവമുള്ളവരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു അന്നത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും നിലവിലെ ഗവർണറായ രാജേന്ദ്ര അർലേക്കറും […]
Read more

നേതാവാകാന്‍ ബിജെപിയില്‍ നേതൃത്വ ക്ലാസും പരീക്ഷയും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ നേതൃത്വ ക്ലാസുകളും പരീക്ഷകളും സംഘടിപ്പിക്കും. സംഘടനയെക്കുറിച്ചുള്ള ബോധവും നേതൃപാടവവും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് “പ്രശിക്ഷൺ ശിബിരം” എന്ന പേരിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബൂത്ത് തല നേതാക്കളുൾപ്പെടെ വിവിധ തലങ്ങളിലുള്ള പ്രവർത്തകർ ക്ലാസുകളിൽ പങ്കെടുക്കും. സംഘടനാപരമായ വിഷയങ്ങളും ആശയപരമായ വിഷയങ്ങളും കൂടാതെ ഡിജിറ്റൽ സാക്ഷരത സംബന്ധിച്ച ക്ലാസുകളും ഉണ്ടാകും. പാർട്ടിയുടെ ആപ്പ് ഉപയോഗിക്കുന്നതും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതുമെല്ലാം പരിശീലനത്തിൽ ഉൾപ്പെടും. ക്ലാസുകൾക്ക് […]
Read more

‘രാഹുൽ ഗാന്ധിയെ കാണാനില്ല’; രാജ്യതലസ്ഥാനത്ത് പോസ്റ്ററുകൾ

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുകൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഫിറോസ്‌ഷാ റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെ ചൊല്ലി ബിജെപി ശക്തമായ വിമർശനം തുടരുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇവയ്ക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി “ലീഡർ ഓഫ് പാർലമെന്റ്” […]
Read more

ബിജെപിയുടെ ബി ടീമായി യുഡിഎഫ് എന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണത്തിന് കീഴിൽ ഭരണസ്തംഭനം സംഭവിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ വി. ശിവൻകുട്ടി ആരോപിച്ചു. നഗരസഭ ഓഫീസും അനുബന്ധ സ്ഥാപനങ്ങളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത്, തെരുവുനായ ശല്യം, മാലിന്യ സംസ്കരണത്തിലെ വീഴ്ച, ക്ഷേമപദ്ധതികൾ തടസപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ നഗരവാസികളെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാപ്പാ കേസിലെ പ്രതിയായ കൗൺസിലറെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്നും, ഇതിനായി നിയമവിരുദ്ധ നടപടികൾ നടക്കുന്നതായും ശിവൻകുട്ടി വിമർശിച്ചു. […]
Read more

കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ സത്യപ്രതിജ്ഞാ വിവാദം.18 യുഡിഎഫ് കൗൺസിലർമാരുടെയും ഒരു എസ്ഡിപിഐ കൗൺസിലറുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി. അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് നിയമപരമല്ലെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ നൽകിയ പരാതിയിൽ പറയുന്നത്. മുസ്ലീം ലീഗ്, കോൺഗ്രസ് അംഗങ്ങളായ 18 പേരും ഒരു എസ്ഡിപിഐ കൗൺസിലറും ഈ രീതിയിൽ സത്യപ്രതിജ്ഞ ചെയ്തതായും പരാതിയിൽ പറയുന്നു. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചുള്ള മാതൃകയിൽ സത്യപ്രതിജ്ഞ […]
Read more

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; ബിജെപി

കൊച്ചി: തീരദേശ മേഖലയിലെ കലിമണൽ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവൽക്കരണ വിഷയത്തിൽ കേരള നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ആരോപിച്ചു. സംസ്ഥാന ബജറ്റിൽ തീരദേശ കലിമണൽ ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിന് പിന്നാലെ നിയമസഭയിൽ നടന്ന ചർച്ചയിൽ, “കലിമണൽ ഖനനം സ്വകാര്യവൽക്കരിക്കുന്നത് സർക്കാരിന്റെ പദ്ധതിയല്ല” എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, ഇത് സർക്കാർ രേഖകളുമായി തന്നെ […]
Read more

മേയറുടെ ഓഫീസില്‍ കലാപം നടത്തിയാല്‍ ബിജെപി പ്രതിരോധിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പത്ത് വർഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂർണ്ണ പരാജയം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിച്ചുവിടാനായി സിപിഎം അക്രമ നാടകം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം നഗരസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണപരാജയവും തുറന്നുകാട്ടിയതിനാൽ അതിൽ നിന്ന് ജനശ്രദ്ധ […]
Read more

സുഗതന്റെ കാപ്പ അംഗീകരിച്ച് സര്‍ക്കാര്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ആഭ്യന്തര വകുപ്പാണ് ജില്ലാ കളക്ടർ എടുത്ത നടപടിക്ക് അംഗീകാരം നൽകിയത്. ഇന്നലെ ആഭ്യന്തര വകുപ്പിലെ സമിതി കാപ്പ നടപടിക്ക് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. എന്നാൽ ഇളവ് നേടാൻ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്. ജൂലൈ 26നകം കേസിൽ ജാമ്യം ലഭിക്കാത്ത പക്ഷം സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ഇതിന് മുൻപ് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കൂടാതെ കാപ്പ ഒഴിവാക്കാനും പുനഃസത്യപ്രതിജ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer