അസാധുവാക്കിയതിന് ശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 19 ബിജെപി കൗണ്‍സിലര്‍മാര്‍
തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ദൈവങ്ങളുടെ പേരിൽ മുമ്പ് നടത്തിയ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് പുതിയ നടപടി. മൊത്തം 19 അംഗങ്ങൾക്ക് മേയർ വി.വി. രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡെപ്യൂട്ടി മേയർ ആശാ നാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തില്ല. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. നാലാഴ്ചയ്ക്കകം നിയമപ്രകാരമുള്ള രീതിയിൽ വീണ്ടും സത്യപ്രതിജ്ഞ […]
Read more







