Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

തൃണമൂലിന്റെ 20 എംപിമാർ ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ ഏകദേശം 20 എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ ശക്തമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും എംഎൽഎമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് വിമതനീക്കം. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ വിമത വിഭാഗം രൂപീകരിച്ചതായും അവർ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് […]
Read more

അണ്ണാമലൈ ബിജെപി വിടും; അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. ജൂൺ 5-ന് ചെന്നൈയിൽ അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ നിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങൾക്കിടെ, ജൂൺ 2-ന് അണ്ണാമലൈ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ രാജി തൽക്കാലം നീട്ടിവെക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പാർട്ടിയുമായുള്ള ബന്ധം […]
Read more

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ പ്രകാരം മോദിക്ക് അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “മോദിയുടെ കൈവശമുണ്ടായിരുന്ന ഭരണ സംവിധാനം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്” എന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ […]
Read more

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറിയും തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക സ്കൂൾ വാർഡ് സ്ഥാനാർഥിയുമായിരുന്ന എസ്എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയായതിനാലാണ് പാർട്ടി വിട്ടതെന്നും, പാർട്ടിയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മാറ്റം ആവശ്യമായതിനാൽ ഈ തീരുമാനം എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കടകംപള്ളിയെ തോൽപ്പിക്കാൻ ബിജു പ്രവർത്തിച്ചുവെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. മുൻ സിഐടിയു ഏരിയ […]
Read more

എയിംസ് കേരളത്തിൽ വരും; സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും: സുരേഷ് ഗോപി

കൊച്ചി: കേരളത്തിൽ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങുമെന്ന് എംപി സുരേഷ് ഗോപി. എയിംസ് കേരളത്തിലെത്തിയാൽ അത് തന്റെ ക്രെഡിറ്റിലാകും എന്നും അദ്ദേഹം വ്യക്തമാക്കി. “എയിംസിന്റെ പേരിൽ എല്ലാവരും എന്നെ പിന്തുണച്ചിട്ടുണ്ട്. എയിംസ് ലഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്തും. സാധിക്കാതിരുന്നാൽ ഞാൻ രാഷ്ട്രീയ രംഗത്ത് തുടർപ്രവർത്തനം അവസാനിപ്പിക്കും. നിങ്ങളുടെ വോട്ട് ആവശ്യപ്പെടാനില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ എവിടെ വേണമെങ്കിലും സ്ഥലം നൽകാമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ സമീപനം പോസിറ്റീവാണ് എന്നും സുരേഷ് […]
Read more

കടുപ്പിച്ച് അണ്ണാമലൈ; ‘ദീര്‍ഘകാല അധ്യക്ഷനാക്കണം, ഇല്ലെങ്കില്‍ പാര്‍ട്ടി വിടാന്‍ അനുവദിക്കണം’

ന്യൂഡൽഹി: ബിജെപി കേന്ദ്ര നേതൃത്വത്തോട് നിർണായക ആവശ്യങ്ങൾ ഉന്നയിച്ച് മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ ദീർഘകാലം സംസ്ഥാന അധ്യക്ഷനായി തുടരാൻ അവസരം നൽകണമെന്നും, കുറഞ്ഞത് ഏഴ് വർഷത്തേക്ക് തുടർച്ചയായ നേതൃത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ പാർട്ടി വിടാൻ അനുവദിക്കണമെന്നും അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രാദേശിക വിഷയങ്ങൾ കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ കടുത്ത തീരുമാനങ്ങളിൽ […]
Read more

പോരാട്ടം അല്ലെങ്കിൽ മരണം; BJP വിരുദ്ധപാർട്ടികൾ ഉടൻ യോഗംചേരുമെന്ന് മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിഎംസി നേതാക്കൾക്കും പ്രവർത്തകർക്കും നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ ധർണ സംഘടിപ്പിച്ച് മമതാ ബാനർജി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷവിമർശനങ്ങളാണ് മമത ധർണയിൽ ഉന്നയിച്ചത്. ടിഎംസി നേതാക്കൾക്ക് എതിരായ ആക്രമണങ്ങൾക്കും വഴിയോരക്കച്ചവടക്കാരെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനുമെതിരേ പോരാടും അല്ലെങ്കിൽ മരിക്കുമെന്ന് മമത പറഞ്ഞു. നേരത്തെ, റാണി റാഷ്മണി റോഡിലായിരുന്നു ടിഎംസി ധർണ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും കൊൽക്കത്താ പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധത്തിനുള്ള വേദി, […]
Read more

അനൂപ് ആന്റണി കേന്ദ്രമന്ത്രിയാകുമോ? സുരേന്ദ്രന്റേയും സുരേഷ് ​ഗോപിയുടേയും ഭാവിയെന്ത്? അഴിച്ചുപണിക്ക് ബിജെപി

അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഇപ്പോഴേ നീക്കം തുടങ്ങുകയാണ് ബിജെപി. അതിന്റെ ഭാ​ഗമായി കേന്ദ്ര മന്ത്രിസഭയിൽ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും അഞ്ചുപേർ പുറത്താകുമെന്നുമാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ കസേരകൾക്കും ഇളക്കമുണ്ടാകും. കേന്ദ്രമന്ത്രി ജോർജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നതുമാണ് പ്രധാന അഭ്യൂഹം. കേരളത്തിൽ നിന്ന് നിലവിൽ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ സുരേഷ് ഗോപി തുടരുമെന്ന തരത്തിലാണ് ഇപ്പോൾ വരുന്ന സൂചന. […]
Read more

ബിജെപി വിടാനൊരുങ്ങി അണ്ണാമലൈ; രാജിക്കത്ത് കൈമാറി

ന്യൂഡല്‍ഹി: തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ എ. അണ്ണാമലൈ പാര്‍ട്ടി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നാബിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അണ്ണാമലൈ രാജി സമര്‍പ്പിച്ചുവെന്നാണ് വിവരം. എന്നാല്‍ അദ്ദേഹത്തിന്റെ രാജി നേതൃത്വം ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. വൈകുന്നേരം നാല് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ശേഷമാകും രാജിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക. അണ്ണാമലൈ ഉടന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. […]
Read more

ചട്ടം മറികടന്ന് ബിജെപിക്ക് സംസാരിക്കാൻ അവസരം നൽകി; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിൽ ചട്ടം മറികിടന്ന് ബിജെപിക്ക്‌ സംസാരിക്കാൻ അവസരം നൽകിയെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധം. വാക്ക് ഔട്ട്‌ പ്രസംഗത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ സംസാരിച്ച് തീരും മുമ്പ് ബിജെപി കക്ഷി നേതാവ് ബി.ബി ഗോപകുമാറിന് സ്പീക്കർ അവസരം നൽകിയതിലാണ് പ്രതിഷേധം. ചട്ട വ്യതിയാനം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവിനോട് ഉദാരമനസ്കത വേണ്ടേ എന്നായിരുന്നു സ്പീക്കറുടെ മറു ചോദ്യം. അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെടുന്ന കക്ഷികൾക്ക് വാക്ക് ഔട്ട്‌ പ്രസംഗത്തിന് അവസരം നൽകുക എന്നതാണ് സഭാ ചട്ടം. എന്നാൽ പ്രതിപക്ഷ നേതാവ് […]
Read more

Recent News

Advertisement
WhiteswanTV Footer