Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

സിജെപിയെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കത്

ന്യൂഡല്‍ഹി: എൻഡിഎയിൽ പുതിയ രാഷ്ട്രീയ ഭിന്നതകൾ ശക്തമാകുന്നു. യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന നിലപാടിൽ തെലുങ്ക് ദേശം പാർട്ടി രംഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി വിഷയമാണ് ഇപ്പോൾ മുന്നണിക്കുള്ളിൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. യുവജനങ്ങളുടെ അസന്തോഷം ഗൗരവമായി കാണണം. സാമ്പത്തിക പ്രതിസന്ധിയും നീറ്റ് ചോദ്യപേപ്പർ ചോർച്ച പോലുള്ള വിഷയങ്ങളും യുവാക്കളിൽ അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ടെന്നും ടിഡിപി പാർലമെന്ററി പാർട്ടി നേതാവ് ലാവു കൃഷ്ണ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവാക്കൾ കൂടുതൽ പ്രതികരിക്കുന്നതെന്നും അതിനെ അവഗണിക്കരുതെന്നും ടിഡിപി മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളും […]
Read more

സുവേന്ദു സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള ഉത്തരവുകൾക്കെതിരെ സിപിഐഎം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള നടപടികൾക്കെതിരെ സിപിഐഎം ശക്തമായ നിലപാട് സ്വീകരിച്ചു. മദ്രസകളിലും സ്കൂളുകളിലും ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് “വന്ദേ മാതരം” ആലപിക്കാൻ ഉത്തരവിട്ടത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് സിപിഐഎം തീരുമാനം. മതത്തെ പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്ന് എന്ന് സിപിഐഎം നേതാവും മുൻ എംപിയുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെയും സിപിഐഎം ചോദ്യം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കശാപ്പ് നിയന്ത്രണം ഹിന്ദു-മുസ്ലിം […]
Read more

നിയമസഭാകക്ഷി നേതാവ്; ആവശ്യപ്പെട്ട് വി മുരളീധരൻ,വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതൃസ്ഥാനത്തെ പറ്റി സംസ്ഥാന ബിജെപിയിൽ തർക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരൻ നേതൃസ്ഥാനത്തെ ആവശ്യപ്പെട്ടതോടെയാണ് വിഷയത്തിന് തുടക്കം. എന്നാൽ, സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും രാഷ്ട്രീയ നേതാവുമായ രാജീവ് ചന്ദ്രശേഖർ. പരിചയസമ്പത്തിനെ അടിസ്ഥാനമാക്കി വി മുരളീധരനെയാണ് നിയമസഭാ കക്ഷി നേതാവാക്കാൻ ഒരുഭാഗം നേതാക്കൾ വാദിക്കുന്നത്, രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെടാതിരിക്കേണ്ടതായാണ് ഔദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. തീരുമാനത്തിനായി കേന്ദ്രത്തിന് വിട്ടിട്ടുണ്ടെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നിയമസഭയിൽ ബിജെപിക്ക് മൂന്ന് എം.എൽ.എമാർ […]
Read more

അടുത്ത 20 വര്‍ഷം കൂടി ബിജെപി തന്നെ ഭരിക്കും, കോണ്‍ഗ്രസ് മറന്നേക്ക്; ആക്‌സിസ് മൈ ഇന്ത്യ മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം അടുത്ത 20 വര്‍ഷത്തോളമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ഭരണമികവില്‍ കാര്യമായ വീഴ്ചകള്‍ സംഭവിക്കാത്തിടത്തോളം കാലം അവരുടെ സ്ഥാനം സുരക്ഷിതമായിരിക്കും. പണ്ട് കോണ്‍ഗ്രസ് ആസ്വദിച്ചിരുന്ന ദീര്‍ഘകാല രാഷ്ട്രീയ മേധാവിത്വവുമായി ഇതിനെ ഉപമിച്ച ഗുപ്ത, ഇന്ത്യന്‍ രാഷ്ട്രീയം […]
Read more

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബിജെപിയും; ബി ബി ഗോപകുമാര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎയും. ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാർഥി. നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് ഗോപകുമാർ പത്രിക സമർപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിന്റെയും എ സി മൊയ്തീന്‍ എല്‍ഡിഎഫിന്റേയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് സഭയിലുള്ളത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയത്. ബി ബി ഗോപകുമാർ 33-ാമനായും വി […]
Read more

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി; ആരായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷം?

തിരുവനന്തപുരം: ബിജെപിയെ സംബന്ധിച്ച് നേട്ടങ്ങളുടെ തിരഞ്ഞെടുപ്പ് കാലം തന്നെയാണ് കടന്നുപോയിരിക്കുന്നത്. ചെറിയ തിരിച്ചടികള്‍ മാറ്റിവെച്ചാല്‍ ഭാവിയിലേക്ക് വേരുറപ്പിക്കാനുള്ള വെടിമരുന്നുകളെല്ലാം അവര്‍ മലയാള മണ്ണില്‍ പാകിക്കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മൂന്ന് സീറ്റുകള്‍ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാര്‍ട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് […]
Read more

വന്ദേമാതരം വിവാദം; റിയാസ് രണ്ടാം ‘മുഹമ്മദലി ജിന്നയോ?’ പരാമര്‍ശവുമായി ബിജെപി

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയതിനെതിരെ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നാലെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ ജിന്ന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. റിയാസ് രണ്ടാം മുഹമ്മദലി ജിന്നയോ എന്നായിരുന്നു പ്രകാശ് ബാബുവിന്റെ പരാമര്‍ശം. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബിജെപി റിയാസിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി […]
Read more

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺ​ഗ്രസ്. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്കും തെരുവുകച്ചവടക്കാർക്കും മുറിവ് വരുത്തുന്ന നടപടികൾ സ്വീകരിക്കുന്നതായി ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങളും ഏറെ ഗുരുതരമാണെന്നും മമത പറഞ്ഞു. തൻ്റെ വസതിയിൽ നടന്ന തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. ഈ സർക്കാർ ഭരണഘടനാ മൂല്യങ്ങൾക്കും ഭരണഘടനാ ആശയങ്ങൾക്കും ഹാനികരമാണെന്ന് ശക്തമായി വിമർശിച്ചു. അഭിഷേക് ബാനർജി, സുവേന്ദു അധികാരിയുടെ നടപടികൾക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും, […]
Read more

മമതയ്ക്ക് തിരിച്ചടി; റീപോളിങ് നടക്കാനിരിക്കെ പത്രിക പിൻവലിച്ച് തൃണമൂൽ സ്ഥാനാർഥി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൾട്ട നിയോജക മണ്ഡലത്തിൽ റീപോളിങ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ നാമനിർദേശ പത്രിക പിൻവലിച്ചു. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സ്ഥാനാർഥിയുടെ അപ്രതീക്ഷിത പിന്മാറ്റം. ഫാൾട്ട മണ്ഡലത്തിന് കൂടുതൽ വികസനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി ജഹാംഗീർ ഖാൻ പ്രഖ്യാപിച്ചത്. “ഫാൾട്ടയെ സമാധാനപരവും മികച്ചതുമായ മണ്ഡലമാക്കുകയാണ് ലക്ഷ്യം. മണ്ഡല വികസനത്തിനായി മുഖ്യമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പിൽ നിന്ന് സ്വമേധയാ പിന്മാറുന്നത്,” അദ്ദേഹം പറഞ്ഞു. അതേസമയം, ജഹാംഗീർ […]
Read more

സർക്കാർ വരുംമുൻപേ നടത്തിയ സമരത്തേച്ചൊല്ലി ബിജെപിയിൽ പോര്

കാസർകോട്: പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു മുൻപേ സർക്കാരിനെതിരെ നടത്തിയ സമരത്തെച്ചൊല്ലി ബി.ജെ.പി.യിൽ പോര് ശ്കതമാകുന്നു. അധികാരത്തിലെത്തിയാൽ മേയ് 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നു. ഇത് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മേയ് 15-ന് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര നടത്തി പ്രതിഷേധിച്ചത്. സമരം നടക്കുമ്പോൾ സത്യപ്രതിജ്ഞപോലും കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും പകൽ ടോർച്ചടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരത്തിന്‍റെയും പിതാവെന്നും നിയുക്ത എം.എൽ.എ. […]
Read more

Recent News

Advertisement
WhiteswanTV Footer