Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

പാൽ വില പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം; സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിച്ച തീരുമാനം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണ ജനങ്ങളുടെ മേൽ വിലക്കയറ്റ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന കേരളത്തിൽ പാലിന്റെ വില വീണ്ടും വർധിപ്പിക്കുന്നത് കുടുംബ ബജറ്റിനെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കേണ്ടതുണ്ടെങ്കിലും അതിന്റെ മുഴുവൻ ഭാരം ഉപഭോക്താക്കളുടെ […]
Read more

‘ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?’ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

തിരുവനന്തപുരം: ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഉയര്‍ന്ന ആര്‍ത്തവ അവധിവിവാദത്തില്‍ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തി. നേരത്തെ പൊതുജനങ്ങള്‍ പോസ്റ്റ് തെറ്റിദ്ധരിച്ചുവെന്നതാണ് വിശദീകരണം. ആരോഗ്യപ്രകാരം സ്വാഭാവികമായ പ്രക്രിയയായ ആര്‍ത്തവത്തെ നാണക്കേടെന്ന് പറഞ്ഞില്ലെന്നും, മാസാവധിയോടെ ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയത്തെയാണ് നാണക്കേടെന്നു വിശേഷിപ്പിച്ചതായും ശ്രീലേഖ വ്യക്തമാക്കി. “പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാതെ ഓരോരുത്തര്‍ സ്വന്തം പേജില്‍ വച്ച് വ്യാഖ്യാനം ചെയ്യുന്നത് എന്ത് പറയാനാണ്?” എന്നും […]
Read more

അഞ്ച് വർഷത്തേക്ക് അഞ്ച് പ്രവർത്തന അജണ്ട: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള തന്റെ പ്രധാന പ്രവർത്തന അജണ്ടകൾ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതുൾപ്പെടെ അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന കേരളമാണ് തന്റെ കാഴ്ചപ്പാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന അജണ്ടകൾ ഇവയാണ്: അതേസമയം, നേമത്ത് 24 […]
Read more

ബിജെപി ദേശീയ അധ്യക്ഷൻ്റെ പിഎയെന്ന വ്യാജേന പണം തട്ടിപ്പ്; പ്രതി പിടിയിൽ

റായ്പൂര്‍: ബിജെപി എംഎൽഎ പുരന്തർ മിശ്രയെ ഫോൺ തട്ടിപ്പിലൂടെ കബളിപ്പിച്ച് പണം തട്ടിയ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പൂർ നോർത്ത് എംഎൽഎ പുരന്തർ മിശ്രയെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ പിഎയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി 10,000 രൂപ തട്ടിയ കേസിൽ ഒഡീഷയിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാത നമ്പരിൽ നിന്നുള്ള ഫോൺ കോൾ വഴി തട്ടിപ്പുകാരൻ ആദ്യം 4,500 രൂപ, പിന്നീട് 5,500 രൂപ മിശ്രയോട് വാങ്ങി. രണ്ടാം തവണ പണം ആവശ്യപ്പെട്ട രീതിയും […]
Read more

പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായം: സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ രാഷ്ട്രീയ വേട്ടയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. കോൺഗ്രസിന്റെ പിന്തുണയോടെ കേരളത്തിൽ സിപിഎമ്മിനെതിരെ ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും പാർട്ടി ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം വാർത്താകുറിപ്പിൽ പറഞ്ഞു. “ഇത്തരത്തിലുള്ള നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന വ്യാമോഹം ബിജെപിക്ക് വേണ്ട” എന്നും പാർട്ടി വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതാണ് കേന്ദ്ര […]
Read more

വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ വിഡി സതീശന്‍ തയ്യാറാകണം; ഷോണ്‍ ജോര്‍ജ്

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. വഖഫ് ബോര്‍ഡ് പിരിച്ചുവിടണം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചത്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി നിയമപരമായി നേരിടുമെന്ന് ഷോണ്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ പിണറായി വിജയന്‍ രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ വി ഡി സതീശന്‍ തയ്യാറാവണം. ഹൈക്കോടതിയെ സമീപിക്കും. ബോര്‍ഡിനെ സര്‍ക്കാരിന് പിരിച്ചുവിടാന്‍ ആകും. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകട്ടെ. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനെ വഖഫ് […]
Read more

ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ 1,00,921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,49,666 വോട്ടുകൾ നേടിയാണ് അദ്ദേഹം മുന്നിലെത്തിയത്. സിപിഎം സ്ഥാനാർത്ഥി ശംഭുനാഥ് കുർമി 40,645 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ല 10,084 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എത്തിയത്. മത്സരത്തിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7,783 വോട്ടുകൾ നേടി നാലാം […]
Read more

രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥരെ ബിജെപിയെ പോലെ കോൺഗ്രസിനും ആവശ്യം: മുഹമ്മദ് സലീം

ന്യൂഡൽഹി: രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥരെ സ്വന്തം ഭരണ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത് കോൺഗ്രസും ബിജെപിയും ഒരുപോലെ പിന്തുടരുന്ന രീതിയാണെന്ന് മുഹമ്മദ് സലീം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ രത്തൻ ഖേൽക്കറേ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതികരണം. ബംഗാളിലെ സമാന നിയമനങ്ങളെ വിമർശിച്ച കോൺഗ്രസിന് കേരളത്തിലെ വിഷയത്തിൽ ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ലോബികൾ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ഇത്തരം നിയമനങ്ങൾ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയെ കുറിച്ച് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നുവെന്നും മുഹമ്മദ് […]
Read more

സിജെപിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍; തെളിവുകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അനുയായികളില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെ രംഗത്തെത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. അതനുസരിച്ച്, പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അനുയായികളില്‍ 94.1 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാക്കുന്നു. ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യണ്‍ കാഴ്ചകളും 12 ദശലക്ഷം പുതിയ അനുയായികളുമാണ് ലഭിച്ചതെന്ന് അഭിജീത് വ്യക്തമാക്കി. അമേരിക്ക, […]
Read more

ബിജെപിയിൽനിന്ന് പണം വാങ്ങി ശിവൻകുട്ടിയെ തോൽപിച്ചു’; ആരോപണം

തിരുവനന്തപുരം: സിപിഎമ്മിൽ നടന്ന വിവിധ പാർട്ടി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ബിജെപിയിൽനിന്ന് കാശ് വാങ്ങി സിപിഎം നേതാക്കൾ നേമത്ത് വി. ശിവൻകുട്ടിയെ തോൽപ്പിച്ചതായി ആരോപണവും, ഇതിന് തെളിവുകൾ ഉണ്ടെന്നും ചില നേതാക്കൾ യോഗങ്ങളിൽ പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി കമ്മിഷനെ വച്ചാൽ തെളിവുകൾ നൽകാമെന്നും ചിലർ ആവശ്യപ്പെട്ടു. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ യോഗങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തെ വിമർശിച്ചപ്പോൾ അന്നത്തെ മന്ത്രി വി.എൻ. വാസവൻ എതിർത്തില്ലെന്നും, പിന്നീട് […]
Read more

Recent News

Advertisement
WhiteswanTV Footer