Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായം: സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ രാഷ്ട്രീയ വേട്ടയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. കോൺഗ്രസിന്റെ പിന്തുണയോടെ കേരളത്തിൽ സിപിഎമ്മിനെതിരെ ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും പാർട്ടി ആരോപിച്ചു.

പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം വാർത്താകുറിപ്പിൽ പറഞ്ഞു. “ഇത്തരത്തിലുള്ള നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന വ്യാമോഹം ബിജെപിക്ക് വേണ്ട” എന്നും പാർട്ടി വ്യക്തമാക്കി.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് സി.പി.എം. ആരോപിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പരാമർശങ്ങളും കൂടിക്കാഴ്ചകളും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾതിരായി നടന്ന നടപടികൾക്ക് സമാനമായ രീതിയിലാണ് ഇപ്പോൾ പിണറായി വിജയനെ ലക്ഷ്യമിടുന്നതെന്നും സിപിഎം ആരോപിച്ചു. സിഎംആർഎൽ കേസിൽ അന്വേഷണം നടത്തുന്നതിന് എതിർപ്പില്ലെങ്കിലും, രാഷ്ട്രീയ പ്രേരണയോടെയാണ് നടപടികൾ നടക്കുന്നതെന്ന് പാർട്ടി പറഞ്ഞു. വിവിധ കോടതികളും ഈ വിഷയത്തിൽ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും സിപിഎം അവകാശപ്പെട്ടു.

അതേസമയം, സിഎംആർഎൽയിൽ നിന്ന് പണം സ്വീകരിച്ചതായി ആരോപണമുള്ള മറ്റ് ചിലർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടി. സംഘപരിവാറിന്റെ ഭീഷണികൾക്ക് മുന്നിൽ ഒരിക്കലും വഴങ്ങില്ലെന്നും, സിപിഎം പ്രവർത്തകർ പോരാട്ടം ശക്തമാക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പിണറായി വിജയനെതിരായ നടപടി പാർട്ടിക്കെതിരായ ആക്രമണമായാണ് കാണുന്നതെന്നും, സംസ്ഥാനത്ത് എല്ലാ ജില്ലാ, ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും സി.പി.എം. അറിയിച്ചു. എല്ലാ ബ്രാഞ്ചുകളിലും പന്തം കൊളുത്തി പ്രതിഷേധം നടത്താനും പാർട്ടി ആഹ്വാനം ചെയ്തു.

Recent News

Advertisement
WhiteswanTV Footer