Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

ലോക്‌സഭയിലും തൃണമൂൽ പിളർന്നു; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ

ന്യൂഡൽഹി: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പ്രത്യേക ഇരിപ്പിടം വേണമെന്നും എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായും അറിയിച്ച് ഒരുവിഭാഗം എംപിമാർ സ്പീക്കർക്ക് കത്തയച്ചു. പശ്ചിമ ബംഗാൾ നിയമസഭയിൽ പിളർപ്പിന് ശേഷം പാർലമെന്റിയിലും പിളർപ്പ് മുറുകുകയായിരിക്കുകയാണ്. തൃണമൂൽ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചെന്ന് അവകാശപ്പെട്ടിരിക്കുന്നത്. 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. വിമതർ എംപിമാർ മമതാ ബാനർജിയുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴും രാജ്യസഭയിലെ തങ്ങളുടെ ഭാവി രാഷ്ട്രീയഗതി എൻഡിഎയോട് യോജിച്ചിരിക്കണമെന്ന് […]
Read more

തൃണമൂൽ വിട്ട എംപിമാർ ബിജെപിയിൽ ചേർന്നേക്കും; കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരി

കൊൽക്കത്ത: മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമില സർക്കാർ, പ്രസുൻ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി തുടങ്ങിയ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു. തൃണമൂലിലെ വിമത എംപിമാരുമായി സുവേന്ദു അധികാരിയും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന […]
Read more

തമിഴ്‌നാട് ബിജെപിയിൽ രാജി പ്രവാഹം; സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് രാജിവെച്ചു

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജിപ്രവാഹം. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ എന്നിവർക്കു പിന്നാലെ, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷും പാർട്ടിയിൽ നിന്ന് രാജിവെച്ചു. താൻ പാർട്ടി വിടുന്ന വിവരം അവർ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഏറെ ആലോചനകൾക്കൊടുവിലാണ് ഈ തീരുമാനം എടുത്തതെന്നും വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി. “ബിജെപിയെ സേവിക്കാൻ കഴിഞ്ഞത് അഭിമാനമാണ്. പാർട്ടി സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറാനും പാർട്ടി ബന്ധം […]
Read more

‘ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ!’; വാർത്തകൾക്ക് മറുപടിയുമായി സുരേഷ് ​ഗോപി

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, താൻ രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. രാജിസന്നദ്ധത അറിയിച്ച താൻ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ‘സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്… ‘ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം’ സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കേന്ദ്രമന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

ബിജെപിയുടെ കാഴ്ച്ചപ്പാടിനോട് യോജിപ്പില്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: അണ്ണാമലൈ

ചെന്നൈ: ബിജെപി വിട്ടതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ അണ്ണാമലൈ. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിക്കുള്ള കാഴ്ച്ചപ്പാടുകൾ തനിക്ക് യോജിപില്ല എന്ന് അദ്ദേഹം വിശദീകരിച്ചു. “ഞാൻ പെരുമയുള്ള ഇന്ത്യക്കാരനാണ്, പാരമ്പര്യം കൊണ്ടും തമിഴനാണ്. തമിഴ്‌നാടിന്റെ പ്രതിനിധിയായി ഒറ്റക്ക് മുന്നോട്ട് പോകും.” ഒരു വർഷത്തിലധികം പാർട്ടി വിട്ടാൽ നേതാക്കളോട് നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നും, ദേശീയ പാർട്ടികൾ തമിഴ്‌നാടിന്റെ ഭാഷ മനസിലാകാതെ പ്രവർത്തിച്ചതായി അണ്ണാമലൈ വ്യക്തമാക്കി. അണ്ണാമലൈയുടെ രാജിക്കത്ത് അഞ്ച് പേജുള്ളതും, സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവുമധികം അവഗണന […]
Read more

കെ സുരേന്ദ്രന്‍ ബിജെപി ദേശീയ ഭാരവാഹിയായേക്കും; ജനറൽ സെക്രട്ടറി പദവിക്ക് സാധ്യത

കോഴിക്കോട്: ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ ഭാരവാഹിയായി നിയമിക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നിന്നുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ നേതാവെന്ന പരിഗണനയും സുരേന്ദ്രന് ലഭിച്ചേക്കും. നിലവിൽ കേരളത്തിൽ നിന്നുള്ള അനിൽ ആന്റണി, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ ബിജെപിയുടെ ദേശീയ ഭാരവാഹികളാണ്. അതേസമയം, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. സിനിമാ അഭിനയ […]
Read more

ബിജെപിക്ക് തിരിച്ചടി; ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് പിന്നാലെ രാജി വെച്ച് അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളായി ശക്തമായിരുന്നു. ഇന്നലെ ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് അദ്ദേഹം പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് ഒന്നും പറയാതിരുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. അദ്ദേഹത്തിന്റെ കുറിപ്പിൽ പാർട്ടിയെയോ നേതൃനേതൃത്വത്തെയോ പരാമർശിച്ചിരുന്നില്ല. മുൻ ഐപിഎസ് ഓഫീസറായ അണ്ണാമലൈ അടുത്തിടെ കേന്ദ്ര […]
Read more

സിനിമ ചെയ്യാനാകാത്ത സാഹചര്യം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണം: സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഈ നീക്കം. മന്ത്രിസ്ഥാനത്തിന്റെ തിരക്കുകൾ കാരണം സിനിമാ അഭിനയരംഗത്ത് സജീവമായി തുടരാൻ കഴിയുന്നില്ലെന്നും, അഭിനയ ജീവിതം തുടരാൻ താൽപര്യമുണ്ടെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന നിലപാട് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ മാസം പകുതിയോടെ […]
Read more

ജോർജ് കുര്യന് രാജ്യസഭയിലേയ്ക്ക് അവസരമില്ല; മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയതോടെ എം പി ജോർജ് കുര്യന് വീണ്ടും മത്സരിക്കാൻ അവസരം നൽകിയില്ല. പ്രഖ്യാപിച്ച പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്ന ജോർജ് കുര്യൻ നിലവിൽ കേന്ദ്ര സഹമന്ത്രിയുമാണ്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യങ്ങൾ എന്നിവയുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. പാർട്ടി പുറത്തുവിട്ട പുതിയ സ്ഥാനാർത്ഥി പട്ടികയിൽ മറ്റ് പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജോർജ് കുര്യന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
Read more

തൃണമൂലിന്റെ 20 എംപിമാർ ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ ഏകദേശം 20 എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ ശക്തമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും എംഎൽഎമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് വിമതനീക്കം. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ വിമത വിഭാഗം രൂപീകരിച്ചതായും അവർ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer