Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക്‌സഭയിലും തൃണമൂൽ പിളർന്നു; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പ്രത്യേക ഇരിപ്പിടം വേണമെന്നും എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായും അറിയിച്ച് ഒരുവിഭാഗം എംപിമാർ സ്പീക്കർക്ക് കത്തയച്ചു.

പശ്ചിമ ബംഗാൾ നിയമസഭയിൽ പിളർപ്പിന് ശേഷം പാർലമെന്റിയിലും പിളർപ്പ് മുറുകുകയായിരിക്കുകയാണ്. തൃണമൂൽ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചെന്ന് അവകാശപ്പെട്ടിരിക്കുന്നത്. 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം.

വിമതർ എംപിമാർ മമതാ ബാനർജിയുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴും രാജ്യസഭയിലെ തങ്ങളുടെ ഭാവി രാഷ്ട്രീയഗതി എൻഡിഎയോട് യോജിച്ചിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂലിൽ നിന്ന് രാജിവെക്കുകയോ ബിജെപിയിൽ ചേർക്കുകയോ ചെയ്യില്ല; മറുവശം, പ്രത്യേക പാർലമെന്ററി ബ്ലോക്കായി പ്രവർത്തിച്ചുകൊണ്ട് എൻഡിഎയെ പിന്തുണയ്ക്കാനാണ് തീരുമാനം.

ടിഎംസിക്ക് നിലവിൽ 28 ലോക്സഭാ എംപിമാരുണ്ട്, അവരുടെ ഒരു സിറ്റിങ് എംപി മരിച്ചതിനെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള അംഗ സംഖ്യ നിലവിലുണ്ടെങ്കിലും, പിന്തുണ ഉറപ്പിച്ച ശേഷമായിരിക്കും വിമതർ ബിജെപിയിലേക്ക് ചേക്കേറുകയെന്നാണ് വിവരം. കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള അംഗസംഖ്യ ഉറപ്പിച്ച ശേഷമായിരിക്കും വിമതർ ബിജെപിയിലേക്ക് ചേക്കേറുകയെന്നാണ് വിവരം.

Advertisement
WhiteswanTV Footer