Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tmc

നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാർഥി പിന്മാറി; മണിക്കൂറുകൾക്കകം തീരുമാനം മാറ്റി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനർജി പക്ഷത്തിന് തിരിച്ചടിയായി റെജിനഗറിലെ സ്ഥാനാർഥി റബീഉൽ ആലം ചൗധരി സ്ഥാനാർഥിത്വം പിൻവലിച്ചു. മമത പക്ഷ സ്ഥാനാർഥി നന്ദിഗ്രാമിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു റെജിനഗറിലെ സംഭവവികാസം. പാർട്ടി പ്രവർത്തകർ നേരിടുന്ന സമ്മർദവും പ്രചാരണത്തിനുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് റബീഉൽ ആലം ചൗധരി ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിക്ക് ലഭിച്ച പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം കുറഞ്ഞ സമയത്തിനുള്ളിൽ വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലും പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരവധി പ്രവർത്തകർ അറസ്റ്റിലായതായും […]
Read more

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനും ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘പൂക്കളും പുല്ലും’ ചിഹ്നവും ഉപയോഗിക്കുന്നതിനാണ് വിലക്ക്. പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമുള്ള അവകാശത്തർക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. ഇരുവിഭാഗങ്ങളോടും പുതിയ പേരും ചിഹ്നവും നിർദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഓരോ വിഭാഗവും പുതിയ പേരിനും ചിഹ്നത്തിനുമായി നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് നിർദേശം. ഇരുവിഭാഗങ്ങളും […]
Read more

കോടതി ഉത്തരവ് ലംഘിച്ച് റാലി നടത്തി; മമത ബാനർജിക്കെതിരെ കേസ്

കൊൽക്കത്ത: കോടതി ഉത്തരവിലെ നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കെതിരെ കേസ്. കൊൽക്കത്ത പൊലീസാണ് നടപടി സ്വീകരിച്ചത്. തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛാത്ര പരിഷത്തിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും റാലിയിലുമാണ് ഹൈക്കോടതി നിർദേശങ്ങൾ ലംഘിച്ചതെന്നാണ് ആരോപണം. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാത്ത വിധം ഗതാഗതം ഭാഗികമായി അനുവദിച്ചുകൊണ്ട് പരിപാടി നടത്താനായിരുന്നു കോടതിയുടെ അനുമതി. എന്നാൽ അനുവദിച്ച സ്ഥലപരിധി മറികടന്ന് റോഡിന്റെ ഇരുവശങ്ങളും പൂർണമായി […]
Read more

തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപുർഹട്ടിലുള്ള തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള പാർട്ടി ഓഫീസിൽ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണവിവരം പുറത്തുവന്നതോടെ ആശിഷ് ബാനർജിയുടെ വീടിനും പാർട്ടി ഓഫീസിനും മുന്നിൽ നിരവധി പേർ തടിച്ചുകൂടി. രാംപുർഹട്ട് മണ്ഡലത്തിൽ […]
Read more

പാർലമെന്റിൽ റീൽ ചിത്രീകരിച്ചെന്ന ആരോപണം; സയനി ഘോഷിനെതിരെ വിമർശനം

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനുള്ളിൽ റീൽ ചിത്രീകരിച്ചെന്ന ആരോപണത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപി സയനി ഘോഷിനെതിരെ വിമർശനം. പാർലമെന്റിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങൾ സയനി ഘോഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതാണ് വിവാദമായത്. സയനി ഘോഷിന്റെ നടപടിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. പാർലമെന്റിൽ റീൽ ചിത്രീകരിച്ചത് നാണക്കേടാണെന്ന് മഹുവ വിമർശിച്ചു. പാർലമെന്റ് പോലെയുള്ള പ്രധാനപ്പെട്ട സ്ഥാപനത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. കോടികൾ ചെലവഴിച്ച് നിർമിച്ച […]
Read more

ബിജെപിക്കെതിരെ ഒന്നിക്കണം; പ്രതിപക്ഷ പാർട്ടികളോട് മമത ബാനർജിയുടെ ആഹ്വാനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ നടന്ന രക്തസാക്ഷി ദിന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബിജെപിയെ നേരിടാൻ ബംഗാളിൽ ഇന്ത്യാ സഖ്യത്തിന്റെ കീഴിൽ എല്ലാവരും ഒന്നിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മമത പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിച്ച് പോരാടണമെന്നും അവർ അഭ്യർഥിച്ചു. അതേസമയം, പാർട്ടി വിട്ട നേതാക്കളെ മമത രൂക്ഷമായി വിമർശിച്ചു. ടിഎംസി വിട്ടുപോയവർ വഞ്ചകരാണെന്നും അവരെ ഇനി ഒരിക്കലും പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നും അവർ വ്യക്തമാക്കി. […]
Read more

തൃണമൂൽ വിമതർക്ക് ക്ഷണം; കേന്ദ്രത്തിന്റെ സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോയി. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ടുനിന്ന വിമത എംപിമാരുടെ വിഭാഗത്തിന് യോഗത്തിലേക്ക് ക്ഷണം നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ പാർലമെന്റ് അനെക്സിൽ ചേർന്ന യോഗത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ പങ്കെടുത്തിരുന്നു. എന്നാൽ, വിമത എംപിമാർക്കായി പ്രത്യേക ഇരിപ്പിടവും സൗകര്യവും ഒരുക്കിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. സ്പീക്കർ ഔദ്യോഗികമായി അംഗീകരിക്കാത്തതും പാർലമെന്റ് വെബ്‌സൈറ്റിൽ […]
Read more

‘നിർമാണം അനധികൃതം’; അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി

കൊൽക്കത്ത: ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃത നിർമാണമാണെന്നാരോപിച്ചാണ് നടപടി. ഡയമണ്ട് ഹാർബർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഭിഷേക് ബാനർജിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന അംതാല-ബരുയിപുർ റോഡിലെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. കെട്ടിടം നിർമിക്കാൻ ആവശ്യമായ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് പിന്നാലെ ഹിയറിംഗിന് ഹാജരാകാൻ അവസരം നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. പൊളിക്കൽ നടപടിക്കിടെ പ്രദേശത്ത് വൻ പൊലീസ് […]
Read more

തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി. രാജ്യസഭാ എംപി കോയൽ മല്ലിക് രാജിവെച്ചു. കോയൽ മല്ലിക് രാജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ തൃണമൂൽ കോൺഗ്രസിലെ മൂന്ന് രാജ്യസഭാ എംപിമാർ കൂടി രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തെലുങ്ക് സിനിമാ താരം കൂടിയായ കോയൽ മല്ലിക്കിനെ തെരഞ്ഞെടുത്തത്. പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന നേതാവായിരുന്നു കോയൽ മല്ലിക്. തുടർച്ചയായ രാജ്യസഭാ എംപിമാരുടെ രാജി തൃണമൂൽ കോൺഗ്രസിന് വലിയ […]
Read more

തൃണമൂല്‍ വിട്ട മൂന്ന് മുന്‍ എംപിമാര്‍ ബിജെപിയില്‍; രാജ്യസഭയിൽ മത്സരിക്കും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. ബിജെപിയിൽ ചേർന്നതിന് പിന്നാലെ മൂന്ന് പേരും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix