Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tmc

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺ​ഗ്രസ്. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്കും തെരുവുകച്ചവടക്കാർക്കും മുറിവ് വരുത്തുന്ന നടപടികൾ സ്വീകരിക്കുന്നതായി ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങളും ഏറെ ഗുരുതരമാണെന്നും മമത പറഞ്ഞു. തൻ്റെ വസതിയിൽ നടന്ന തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. ഈ സർക്കാർ ഭരണഘടനാ മൂല്യങ്ങൾക്കും ഭരണഘടനാ ആശയങ്ങൾക്കും ഹാനികരമാണെന്ന് ശക്തമായി വിമർശിച്ചു. അഭിഷേക് ബാനർജി, സുവേന്ദു അധികാരിയുടെ നടപടികൾക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും, […]
Read more

മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

കൊൽക്കത്ത: അധികാരം ഏറ്റെടുത്തതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായ ദുവാരെ […]
Read more

ബം​ഗാളിൽ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂലിൽ കലാപം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഭിന്നതയും വിമർശനവും ശക്തമാകുന്നു. പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയെ പ്രശംസിച്ച് പാർട്ടി വക്താവ് രംഗത്തെത്തിയതോടെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഐപാക്ക് പോലുള്ള പുറത്തുനിന്നുള്ള ഏജൻസികൾക്ക് വിട്ടുനൽകിയതിന്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്ന് യുവ നേതാവ് റിജു ദത്ത ആരോപിച്ചു. താൻ “നെപ്പോ കിഡ്” അല്ലാത്തതിനാലാണ് പുറത്താക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മുൻ മന്ത്രി മനോജ് തിവാരി, അഴിമതി ആരോപണങ്ങൾ നേരിടുന്ന […]
Read more

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം; സുപ്രീംകോടതിയെ സമീപിക്കാൻ മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ, തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയും വെല്ലുവിളിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ഹർജിയിൽ മമതയുടെ ആവശ്യം. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ ബിജെപി ​ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അം​ഗീകരിക്കാനാവില്ലെന്നും മമത ബാനർജി നേരത്തേ പറഞ്ഞിരുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ആരോപിച്ചിരുന്നു. മമത […]
Read more

ഞാന്‍ തോറ്റിട്ടില്ല, ഗൂഢാലോചന നടന്നു; രാജി വെക്കില്ലെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടും തുടർന്ന് രാഷ്ട്രീയ നാടകീയ രം​ഗങ്ങൾ. തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മമത ബാനർജി. ഈ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവർ ആരോപിക്കുന്നു. ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവയ്ക്കുമെന്ന് […]
Read more

മമത ബാനർജിയുടെ തോൽവിയിൽ ആഹ്ലാദിക്കരുത്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബംഗാളിലും അസമിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തി. മമത ബാനർജിയുടെ തോൽവിയിൽ ആഹ്ലാദിക്കുന്നവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ചിലർ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ സന്തോഷിക്കുന്നു. എന്നാൽ അസമിലെയും ബംഗാളിലെയും ജനവിധി രാജ്യത്തിന്റെ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ്. ഇത് ഒരു പാർട്ടിയുടെ പ്രശ്നമല്ല, രാജ്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണ്,” എന്ന് […]
Read more

ബംഗാളിൽ മമതയെ തോൽപ്പിച്ച സുവേന്ദു അധികാരി മുഖ്യമന്ത്രി ആയേക്കും

കൊൽക്കത്ത: മെയ് 9ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ പശ്ചിമ ബം​ഗാളിൽ മമത ബാനർജിയെ തോൽപ്പിച്ച ‌സുവേന്ദു അധികാരി മുഖ്യമന്ത്രി ആകാൻ സാധ്യത. കൊൽക്കത്തയിലെ ബ്രി​ഗേഡ് ​ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. മമതയുടെ സ്വന്തം കോട്ടയായ ഭവാനിപൂരിലാണ് സുവേന്ദു വിജയിച്ചത്. ഔദ്യോ​ഗിക തീരുമാനത്തിനായി ദില്ലിയിൽ ഇന്ന് ബിജെപി യോ​ഗം ചേരും. അതേസമയം മമതയുടെ പരാജയം […]
Read more

ബംഗാളിൽ റീപോളിങ്ങിനിടെയും സംഘർഷം; ഏറ്റുമുട്ടി ബിജെപി-തൃണമൂൽ പ്രവർത്തകർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റീപോളിങ്ങിനിടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഫൽത്തയിലാണ് ഇരുപ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് ബട്ടൺ മറച്ചു എന്നാരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമൺഡ് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീ പോളിങ് നടത്തിയത്. തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. […]
Read more

വോട്ടെണ്ണലിന് സൂപ്പർവൈസർമാരെ നിയമിച്ച സംഭവം; തൃണമൂലിന്റെ ഹർജി തള്ളി സുപ്രീം കോടതി

കൊൽക്കത്ത: മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥരെ നിയമിച്ചതിനെതിരായ തൃണമൂലിന്റെ ഹർജി തള്ളി സുപ്രീം കോടതി. ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. നേരത്തെ കൽക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ട് ടിഎംസി സുപ്രീം കോടതിയിലെത്തിയത്. വോട്ടെണ്ണൽ നടപടികൾക്ക് നിരീക്ഷകരായി കേന്ദ്രസർക്കാർ നോമിനിയും സംസ്ഥാനത്തെ ഉദ്യോ​ഗസ്ഥരുമുള്ളപ്പോൾ കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നാണ് ടിഎംസി വാദിച്ചത്. ഓരോ കൗണ്ടിം​ഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് […]
Read more

750 വ്യാജവിരലുകൾ ടിഎംസി വോട്ടുതട്ടിപ്പിന് ഉപയോഗിക്കുന്നു: സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വൻ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ആരോപണം ഉന്നയിച്ചത്. ഭവാനിപുരിൽ കള്ളവോട്ട് നടത്താൻ തൃണമൂൽ കോൺഗ്രസ് 750 വ്യാജ വിരലുകൾ ശേഖരിച്ചതായും, വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിൽ ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ആരോപിച്ചു. ഒരു ടിഎംസി കൗൺസിലർ കൃത്രിമ വിരലുകൾ തയ്യാറാക്കിയതായും സുവേന്ദു പറഞ്ഞു. വോട്ടർ സ്ലിപ്പുകളിൽ പിഴവുണ്ടായതിനാൽ 3,810 സ്ലിപ്പുകൾ വിതരണം ചെയ്യാനാകാതെ തിരിച്ചുവന്നതായും അദ്ദേഹം ആരോപിച്ചു. ഈ […]
Read more

Recent News

Advertisement
WhiteswanTV Footer