Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tmc

മമതാ ബാനര്‍ജിയുടെ വസതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേന

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേന.ബരായ്പൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനിരിക്കെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതെന്നാണ് വിവരം. മമതാ ബാനര്‍ജിയും ടിഎംസിയും സന്ദര്‍ശനം തടയാനുള്ള നീക്കമാണെന്ന് ആരോപിച്ചു. അതേസമയം, കേന്ദ്രസേനയുടെ വിന്യാസം സാധാരണ സുരക്ഷാ നടപടികളാണെന്നും വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി തിരിച്ചടിച്ചു. മമതാ ബാനര്‍ജിയുടെ സഹോദരപുത്രന്‍ അഭിഷേക് ബാനര്‍ജിയുടെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യം തടയുകയാണെന്ന നിലപാടിലാണ് ടിഎംസി. ഇതിനിടെ, […]
Read more

തൃണമൂലിൽ രാജി തുടരുന്നു; മുൻ മന്ത്രി പാർട്ടി വിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടിയുടെ ലോക്സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനിടെ പാർട്ടിയിൽ നിന്ന് വിട്ടുനിന്ന വിമത എംപി ശതാബ്ദി റോയിയും സുദീപ് ബന്ദോപാധ്യായയ്‌ക്കൊപ്പം ഭൂപേന്ദർ യാദവിനെ കണ്ടിരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മാനസ് ഭൂനിയ […]
Read more

തൃണമൂലിൽ വീണ്ടും രാജി; രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് സ്ഥാനമൊഴിഞ്ഞു

കൊൽക്കത്ത: തൃണമൂലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റൊരു രാജ്യസഭാ എംപി കൂടി രാജിവെച്ചു. രാജ്യസഭാ അംഗമായ പ്രകാശ് ചിക് ബറൈക്ക് ആണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി രാജ്യസഭാ എംപിയാണിത്. ഇതിന് മുമ്പ് സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ റോയ് എന്നിവർ രാജിവെച്ചിരുന്നു. ഈ രാജിയോടെ രാജ്യസഭയിലെ ടിഎംസിയുടെ അംഗബലം 13ൽ നിന്ന് 10 ആയി കുറഞ്ഞു. രാജ്യസഭാ ചെയർമാനായ സി പി രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് പ്രകാശ് ചിക് ബറൈക്ക് രാജി സമർപ്പിച്ചത്. […]
Read more

ലോക്‌സഭയിലും തൃണമൂൽ പിളർന്നു; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ

ന്യൂഡൽഹി: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പ്രത്യേക ഇരിപ്പിടം വേണമെന്നും എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായും അറിയിച്ച് ഒരുവിഭാഗം എംപിമാർ സ്പീക്കർക്ക് കത്തയച്ചു. പശ്ചിമ ബംഗാൾ നിയമസഭയിൽ പിളർപ്പിന് ശേഷം പാർലമെന്റിയിലും പിളർപ്പ് മുറുകുകയായിരിക്കുകയാണ്. തൃണമൂൽ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചെന്ന് അവകാശപ്പെട്ടിരിക്കുന്നത്. 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. വിമതർ എംപിമാർ മമതാ ബാനർജിയുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴും രാജ്യസഭയിലെ തങ്ങളുടെ ഭാവി രാഷ്ട്രീയഗതി എൻഡിഎയോട് യോജിച്ചിരിക്കണമെന്ന് […]
Read more

തൃണമൂൽ വിട്ട എംപിമാർ ബിജെപിയിൽ ചേർന്നേക്കും; കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരി

കൊൽക്കത്ത: മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമില സർക്കാർ, പ്രസുൻ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി തുടങ്ങിയ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു. തൃണമൂലിലെ വിമത എംപിമാരുമായി സുവേന്ദു അധികാരിയും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന […]
Read more

മമതക്ക് തിരിച്ചടി; പാർട്ടി ആസ്ഥാനം ഒഴിയണമെന്ന് ഉടമ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നിലവിലെ ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമ പോലീസിനെ സമീപിച്ചു. പാർട്ടിയുമായുള്ള വാടക കരാറിന്റെ കാലാവധി 2025-ൽ അവസാനിച്ചുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ അറിയിച്ചു. 2022-ലാണ് തൃണമൂൽ കോൺഗ്രസ് ഈ കെട്ടിടം വാടകയ്ക്ക് എടുത്തത്. അതിന് മുമ്പ് ഇത് കൊൽക്കത്തയിലെ ഒരു പ്രമുഖ ഹോട്ടലായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രവർത്തനങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ പ്രധാന പരിപാടികൾ ഈ കെട്ടിടത്തിൽ നിന്നാണ് നടന്നത്. തിരഞ്ഞെടുപ്പിന് […]
Read more

മമതയെ വെട്ടിലാക്കിയ തൃണമൂലിൻ്റെ ദത്തുപുത്രൻ

2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിനെ ഒറ്റയടിക്ക് തകർത്തുകൊണ്ടാണ് തൃണമൂൽ കോൺ​ഗ്രസ് ബം​ഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച അതെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ബം​ഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. […]
Read more

തൃണമൂലിന്റെ 20 എംപിമാർ ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ ഏകദേശം 20 എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ ശക്തമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും എംഎൽഎമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് വിമതനീക്കം. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ വിമത വിഭാഗം രൂപീകരിച്ചതായും അവർ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് […]
Read more

ടിഎംസിക്ക് വീണ്ടും തിരിച്ചടി; കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീം രാജിവെച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി തുടരുന്നതിനിടെ മമതാ ബാനർജിക്ക് തിരിച്ചടി. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം സ്ഥാനം രാജിവെച്ചു. പാർട്ടി നേതൃത്വം അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹക്കീം നേരത്തെ രാജി അപേക്ഷ സമർപ്പിച്ചതെന്ന് സൂചനയുണ്ട്. രാജിവെക്കരുതെന്ന് മമതാ ബാനർജി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം വീണ്ടും അനുമതി തേടുകയായിരുന്നു. തുടർന്ന് രാജിക്ക് അനുമതി നൽകിയതായി ടിഎംസി എംഎൽഎ കുനാൽ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. 2018 […]
Read more

മമതയ്ക്ക് തിരിച്ചടി; ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ട് ടിഎംസി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ ടിഎംസി പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയുടെ സംഘടനാ ഘടനയും പ്രവർത്തന രീതികളും സമഗ്രമായി വിലയിരുത്തി പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് ഈ നിർണായക നടപടി. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ. സാമൂഹിക മാധ്യമമായ ‘എക്‌സ്’ വഴിയാണ് ടിഎംസി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix