Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപുർഹട്ടിലുള്ള തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തുള്ള പാർട്ടി ഓഫീസിൽ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണവിവരം പുറത്തുവന്നതോടെ ആശിഷ് ബാനർജിയുടെ വീടിനും പാർട്ടി ഓഫീസിനും മുന്നിൽ നിരവധി പേർ തടിച്ചുകൂടി.

രാംപുർഹട്ട് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ആശിഷ് ബാനർജി. മമത ബാനർജി സർക്കാരിൽ വിദ്യാഭ്യാസ, കൃഷി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വഹിച്ചിരുന്നു.

ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ധ്രുവ സാഹയോട് ആശിഷ് ബാനർജി പരാജയപ്പെട്ടിരുന്നു. മമത ബാനർജി ആദ്യമായി അധികാരത്തിലെത്തിയ കാലം മുതൽ തൃണമൂൽ കോൺഗ്രസിലും സർക്കാരിലും പ്രധാന ചുമതലകൾ വഹിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix