Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയ്‌യുടെ അമ്മയ്‌ക്കെതിരായ അധിക്ഷേപം; നൈനാർ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തെ പിന്തുണച്ച് ഡിഎംകെ. നിയമസഭയിൽ വിജയ് നടത്തിയ പരാമർശങ്ങൾ മൂന്നാംകിടയാണെന്നും അത്തരം പരാമർശങ്ങൾക്ക് അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.

ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെയാണ് നൈനാർ നാഗേന്ദ്രൻ വിവാദ പരാമർശം നടത്തിയത്. നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ നടന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചുള്ള പ്രസംഗത്തിനിടെയായിരുന്നു വിജയ്‌യുടെ അമ്മയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം.

സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ അഭിഭാഷക ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കടുത്ത വിമർശനവുമായി രംഗത്തെത്തി. പരാമർശത്തിൽ നൈനാർ നാഗേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്ന് വിസികെ നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ പാലിക്കേണ്ട മര്യാദകളെല്ലാം ലംഘിക്കുന്നതാണ് നൈനാറിന്റെ പരാമർശമെന്ന് രാജ്‌മോഹനും വിമർശിച്ചു.

അതേസമയം, ബിജെപി നേതാവിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തി. നൈനാർ നാഗേന്ദ്രന്റെ വാക്കുകൾ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix