മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഭാഗത്തെ പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപ്പന നടത്തുന്ന കടയിൽ മോഷണം. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരമല്ലൂർ ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലിൽ വീട്ടിൽ രാഹുൽ (29) എന്നിവരാണ് അറസ്റ്റിലായത്. 30ന് പുലർച്ചെയാണ് പ്രതികൾ കടയിൽ നിന്ന് സ്പെയർ പാർട്സുകൾ മോഷ്ടിച്ചത്.
മോഷണത്തിനിടെ നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ പി.എം റാസിഖ്, എം.എം ഉബൈസ്, പി.എം മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.ഒ ജിജു, പി.കെ സനൂപ് കെ.പി, നിസാർ, കെ.എ ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




