Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ!’; വാർത്തകൾക്ക് മറുപടിയുമായി സുരേഷ് ​ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, താൻ രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. രാജിസന്നദ്ധത അറിയിച്ച താൻ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ‘സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്… ‘ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം’ സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കേന്ദ്രമന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രിയെയും അമിത്ഷാ അടക്കമുള്ള നേതാക്കളെ അറിയിച്ചതായും നിരവധി സിനിമകൾ പൂർത്തിയാക്കാനുളള സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്നുമായിരുന്നു വാർത്തകൾ. നിലവിൽ പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി. എന്നാൽ പുനസംഘടന വന്നാൽ സുരേഷ് ​ഗോപിയുടെ സ്ഥാനം തെറിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

Advertisement
WhiteswanTV Footer