Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suresh gopi

‘പെരുന്ന ശുദ്ധീകരിക്കപ്പെടും’; സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവിടുത്തെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കില്‍ കാലം അവരെ തിരുത്തുകയോ ചെയ്യും. പഴയ രീതികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒന്നുകില്‍ ഇപ്പോള്‍ അവിടെ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കണം. അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും. […]
Read more

സാമ്പത്തികമായി കഴിവുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം ഒഴിവാക്കണമെന്ന്: സുരേഷ് ഗോപി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെ വിജയിപ്പിക്കാൻ സാമ്പത്തികമായി കഴിവുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ തയ്യാറാകണമെന്നും, അർഹരായവർക്ക് മാത്രം സൗജന്യ യാത്ര ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിലൂടെ പദ്ധതി കൂടുതൽ കാര്യക്ഷമമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചാണ് സുരേഷ് ഗോപി പ്രതികരിച്ചത്. “എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരാളുടെ […]
Read more

റിവ്യൂ ബോംബിങ് ഗുരുതര ഭീഷണി: സുരേഷ് ഗോപി

കൊച്ചി: സിനിമാ മേഖലയെ ബാധിക്കുന്ന പൈറസി, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വെല്ലുവിളികൾ, റിവ്യൂ ബോംബിങ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ സിനിമാ നിർമ്മാതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സിനിമാ മേഖലയിലെ പ്രതിനിധികൾ അവരുടെ ആശങ്കകൾ യോഗത്തിൽ പങ്കുവെച്ചതായി മന്ത്രി അറിയിച്ചു. വിഷയങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപതിപ്പുകൾ, ഒടിടി പ്രതിസന്ധി, റിവ്യൂ ബോംബിങ് എന്നിവ സിനിമാ വ്യവസായത്തെ […]
Read more

‘ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ!’; വാർത്തകൾക്ക് മറുപടിയുമായി സുരേഷ് ​ഗോപി

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, താൻ രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. രാജിസന്നദ്ധത അറിയിച്ച താൻ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ‘സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്… ‘ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം’ സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കേന്ദ്രമന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

സിനിമ ചെയ്യാനാകാത്ത സാഹചര്യം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണം: സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഈ നീക്കം. മന്ത്രിസ്ഥാനത്തിന്റെ തിരക്കുകൾ കാരണം സിനിമാ അഭിനയരംഗത്ത് സജീവമായി തുടരാൻ കഴിയുന്നില്ലെന്നും, അഭിനയ ജീവിതം തുടരാൻ താൽപര്യമുണ്ടെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന നിലപാട് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ മാസം പകുതിയോടെ […]
Read more

ഇന്ധനവില കൂടിയത് നമ്മൾ ഏറുപടക്കം എറിഞ്ഞട്ടല്ല: സുരേഷ് ​ഗോപി

തിരുവനന്തപുരം: ഇന്ധന വില വർധനയെക്കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ധന വില കൂടിയത് നിയന്ത്രണ നടപടികളുടെ ഭാഗമാണെന്നും, കേന്ദ്ര സർക്കാർ നികുതി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്ധന വില കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ നികുതി ഇളവ് നൽകണമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന വിമാന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തി. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി […]
Read more

എയിംസ് കേരളത്തിൽ വരും; സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും: സുരേഷ് ഗോപി

കൊച്ചി: കേരളത്തിൽ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങുമെന്ന് എംപി സുരേഷ് ഗോപി. എയിംസ് കേരളത്തിലെത്തിയാൽ അത് തന്റെ ക്രെഡിറ്റിലാകും എന്നും അദ്ദേഹം വ്യക്തമാക്കി. “എയിംസിന്റെ പേരിൽ എല്ലാവരും എന്നെ പിന്തുണച്ചിട്ടുണ്ട്. എയിംസ് ലഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്തും. സാധിക്കാതിരുന്നാൽ ഞാൻ രാഷ്ട്രീയ രംഗത്ത് തുടർപ്രവർത്തനം അവസാനിപ്പിക്കും. നിങ്ങളുടെ വോട്ട് ആവശ്യപ്പെടാനില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ എവിടെ വേണമെങ്കിലും സ്ഥലം നൽകാമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ സമീപനം പോസിറ്റീവാണ് എന്നും സുരേഷ് […]
Read more

അനൂപ് ആന്റണി കേന്ദ്രമന്ത്രിയാകുമോ? സുരേന്ദ്രന്റേയും സുരേഷ് ​ഗോപിയുടേയും ഭാവിയെന്ത്? അഴിച്ചുപണിക്ക് ബിജെപി

അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഇപ്പോഴേ നീക്കം തുടങ്ങുകയാണ് ബിജെപി. അതിന്റെ ഭാ​ഗമായി കേന്ദ്ര മന്ത്രിസഭയിൽ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും അഞ്ചുപേർ പുറത്താകുമെന്നുമാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ കസേരകൾക്കും ഇളക്കമുണ്ടാകും. കേന്ദ്രമന്ത്രി ജോർജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നതുമാണ് പ്രധാന അഭ്യൂഹം. കേരളത്തിൽ നിന്ന് നിലവിൽ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ സുരേഷ് ഗോപി തുടരുമെന്ന തരത്തിലാണ് ഇപ്പോൾ വരുന്ന സൂചന. […]
Read more

ലോക്സഭാ അംഗത്വം; സുരേഷ് ഗോപിക്ക് എതിർ നോട്ടീസ്

ന്യൂഡൽഹി: സുരേഷ് ഗോപിയുടെ തൃശ്ശൂർ ലോക്‌സഭാംഗത്വം ചോദ്യം ചെയ്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുരേഷ് ഗോപി നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും സുപ്രീം കോടതി മറുപടി തേടി. മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നും വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ നൽകിയെന്നും ആരോപിച്ച് സിപിഐ നേതാവ് എഎസ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരേഷ് […]
Read more

പൂരം നടത്തിപ്പ്; സെൻസിബിളായ തീരുമാനത്തിന് കൂടെ നിൽക്കും: സുരേഷ് ​ഗോപി

തിരുവനന്തപുരം: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം ഉണ്ടായ സാഹചര്യത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പിനായി തീരുമാനമെടുക്കാൻ ഇന്ന് സംസ്ഥാന സർക്കാർ അവലോകന യോഗം വിളിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കേരള സർക്കാരാണ് ചർച്ചയിൽ വിളിച്ചിരിക്കുന്നത്. സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്നും, ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.
Read more
Advertisement
WhiteswanTV Footer