ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവിടുത്തെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കില്‍ കാലം അവരെ തിരുത്തുകയോ ചെയ്യും. പഴയ രീതികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒന്നുകില്‍ ഇപ്പോള്‍ അവിടെ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കണം. അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഡല്‍ഹിയിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.












