Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suresh gopi

ബിജെപി പ്രവേശനം വെറും കുപ്രചരണം : പിന്നിൽ കേരള കോൺഗ്രസ് എം എന്ന് പുളിക്കക്കണ്ടം കുടുംബം

പാലാ: ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി പാലാ നഗരസഭയിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ. തങ്ങൾ യുഡിഎഫിന്റെ ഭാഗമായി തന്നെ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പുളിക്കക്കണ്ടം കുടുംബം വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കേരള കോൺഗ്രസ് എം നേതാക്കളാണെന്ന് ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം പറഞ്ഞു. ഷോൺ ജോർജിനൊപ്പം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്. ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ […]
Read more

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്. എന്നാൽ, ഇത്തവണ സുരേഷ് ഗോപി വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്റെ വോട്ടർ പട്ടികയിലെ വിലാസ മാറ്റം കൊണ്ടാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വിലാസം മാറുന്ന സുരേഷ് ഗോപിയുടെ ഈ ‘മാറ്റത്തെ’ പരിഹസിച്ചുകൊണ്ട് […]
Read more

ശബരിമല കൊടിമര നിർമ്മാണം; കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം മന്ത്രിയുടെ മൊഴിയെടുത്തത്. സംഭാവനയായി നൽകിയ സ്വർണത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം വിശദീകരിച്ചു. കൊടിമര നിർമ്മാണത്തിനായി ആകെ 27 പേരാണ് സ്വർണം സംഭാവന നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ ചിലരുടെ മൊഴി മാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഇതിനിടെ, സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് […]
Read more

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കണം: സുരേഷ് ഗോപി

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് മരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേ ഉള്ളു തന്റെ ആഗ്രഹമെന്നും അതിന് പുറത്തൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞാൽ അത് വിവാദമാക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും, അല്ലാത്തപക്ഷം ഉത്തരേന്ത്യൻ മാധ്യമങ്ങൾ ‘സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായി’ എന്ന രീതിയിൽ വാർത്ത നൽകുമെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയായ സുരേഷ് ഗോപി കൊച്ചി മറൈൻ ഡ്രൈവിലെ താജ് […]
Read more

ശബരിമല കൊടിമര പുനർനിർമാണം; 19 പേരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സംഭാവന നൽകിയവരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം നൽകിയ 19 പേരുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക തിരക്ക് കാരണം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. 22-ാം തീയതിക്ക് ശേഷം അറിയിക്കാമെന്ന് സുരേഷ് ഗോപി വിജിലൻസിനെ അറിയിച്ചു. സിനിമാ സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ വിജിലൻസിന് മൊഴി നൽകിയിരുന്നു. നാണയമായി സ്വർണം നൽകിയെന്നാണ് മൊഴി. അഭിഭാഷക കമ്മിഷനായിരുന്ന എഎസ്‌പി കുറുപ്പിനെ സ്വർണം […]
Read more

സുരേഷ് ഗോപിക്ക് ഈ പ്രാവിശ്യം പിഴയ്ക്കില്ല ?

കേരളത്തിൽ എയിംസ് വരുമെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളുകളായി രംഗത്തുണ്ട്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് പറയുന്നത് പോലെ വീണ്ടും പ്രഖ്യാപനവുമായി സുരേഷ് ഗോപി രംഗത്തെത്തിയതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച വിഷയം. കേന്ദ്ര ബജറ്റിൽ എയിംസ് എന്നല്ല പ്രതീക്ഷിച്ച ഒന്നും തന്നെ കിട്ടിയില്ല എന്നാതാണ് വാസ്തവം. അതെതുടർന്ന് സുരേഷ് ഗോപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കനത്ത വിമർശനം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ വീണ്ടും എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. ആലപ്പുഴയിൽ […]
Read more

സുരേഷ് ഗോപിക്ക് പിന്നെയും പാളി

രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്നതായിരുന്നു കേന്ദ്ര ബജറ്റ്. കേരളം ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളെയും ഈ ബഡ്ജറ്റിലെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്ക്കും ഉണ്ടായിരുന്നത്. എന്നാൽ ബജറ്റ് അവതരണം കഴിഞ്ഞ് ഒരാഴ്ച്ചയോടു അടുക്കുമ്പോൾ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം ആണെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപനയും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനെയാണ് വികസിത ഭാരത് […]
Read more

കേരളത്തിൽ വെച്ച കാണാം; കേന്ദ്ര ബഡ്ജറ്റിനെ കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം കേരളത്തിൽ വെച്ച് നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ കേരളത്തിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. സർക്കാരിന്റെ സന്ദേശം അറിയിക്കുന്നതിനായി കേരളത്തിൽ ഒരു മീഡിയ ബ്രീഫിങ് നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ എയിംസ് വരുമെന്ന് പല വേദികളിലും ആവർത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാൽ […]
Read more

സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തതതിൽ വിവാദം; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം. കോൺഗ്രസും സിപിഐയും ഇതിനെതിരെ രംഗത്തുവന്നു. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്.
Read more

സുരേഷ് ഗോപിയുടെ പ്രതികരണം അസംബന്ധം, രാഷ്ട്രീയ വസ്തുതകൾ വളച്ചൊടിച്ചു: പി.കെ ദിവാകരൻ

കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി തനിക്കെതിരെ നടത്തിയ പ്രതികരണം “വിഡ്ഢിത്തമായി പോയി” എന്നാണ് സിപിഎം നേതാവ് പി.കെ. ദിവാകരൻ പ്രതികരിച്ചത്. വടകര പ്രസ് ക്ലബിലെ മീറ്റ് ദി ലീഡേഴ്‌സ് പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചാനൽ ചര്‍ച്ചയിൽ താൻ പറഞ്ഞ അഭിപ്രായങ്ങളെയാണ് സുരേഷ് ഗോപി തെറ്റിദ്ധരിച്ച് കടുത്ത ഭാഷയിൽ വിമർശിച്ചതെന്നും പി.കെ. ദിവാകരൻ വ്യക്തമാക്കി. “ഞാൻ അദ്ദേഹത്തിന്റെ ഇരയല്ല. എന്നേക്കാൾ വലിയ നേതാക്കൾ അദ്ദേഹത്തിനെതിരെ സംസാരിക്കാറുണ്ട്; അപ്പോൾ ഇങ്ങനെ മാന്തിപ്പൊളിക്കാൻ പോയിട്ടില്ല” – […]
Read more

Recent News

Advertisement
WhiteswanTV Footer