തിരുവനന്തപുരം: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം ഉണ്ടായ സാഹചര്യത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പിനായി തീരുമാനമെടുക്കാൻ ഇന്ന് സംസ്ഥാന സർക്കാർ അവലോകന യോഗം വിളിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കേരള സർക്കാരാണ് ചർച്ചയിൽ വിളിച്ചിരിക്കുന്നത്. സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്നും, ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.




