Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആർ. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച് തിരുവനന്തപുരം കൗൺസിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം അംഗീകരിച്ചു. കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽ നിന്ന് ആറുമാസത്തേക്ക് അവധി അനുവദിക്കാനാണ് തീരുമാനം.

രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. 51 പേർ അം​ഗീകരിച്ചെന്ന് മേയർ അറിയിച്ചു.

സ്വതന്ത്ര കൗൺസിലർ സുധീഷും പ്രമേയത്തെ പിന്തുണച്ചു. അതേസമയം, പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകളുമായി കൗൺസിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാപ്പാ കേസിൽ അറസ്റ്റിലായ ആർ. സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix