Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: RSugathan

ആർ. സുഗതന് അനുകൂലമായ സർക്കുലറിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി; അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ അതൃപ്തി രേഖപ്പെടുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയമായി പ്രത്യാഘാതമുള്ള വിഷയത്തിൽ മന്ത്രിയുടെ അറിവില്ലാതെ സർക്കുലർ പുറത്തിറക്കിയത് വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥയാണ് മന്ത്രിയെ അറിയിക്കാതെ സർക്കുലർ നൽകിയതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. കൗൺസിലർ സ്ഥാനം നിലനിർത്താൻ സുഗതന്റെ അവധി അപേക്ഷ വോട്ടെടുപ്പിലൂടെ അംഗീകരിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നുവെന്ന് തിരുവനന്തപുരം മേയർ […]
Read more

ആർ. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച് തിരുവനന്തപുരം കൗൺസിൽ

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം അംഗീകരിച്ചു. കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽ നിന്ന് ആറുമാസത്തേക്ക് അവധി അനുവദിക്കാനാണ് തീരുമാനം. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. 51 പേർ അം​ഗീകരിച്ചെന്ന് മേയർ അറിയിച്ചു. സ്വതന്ത്ര കൗൺസിലർ സുധീഷും പ്രമേയത്തെ പിന്തുണച്ചു. അതേസമയം, പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകളുമായി കൗൺസിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധം […]
Read more

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിലിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിൽ നിയമപരമായ തടസമില്ലെന്നും ജനവിധിയെ മാനിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ചടങ്ങിൽ അക്രഡിറ്റഡ് മാധ്യമങ്ങൾക്ക് പ്രവേശനം നൽകാനും കോടതി നിർദേശിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി ജയിലിൽ നിന്ന് വിട്ടയക്കണമെന്നായിരുന്നു സുഗതന്റെ ആവശ്യം. എന്നാൽ കാപ്പാ കേസിൽ […]
Read more

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‌ ഇടക്കാല ജാമ്യം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14ന് രാത്രി ഒൻപത് മണി വരെയാണ് ജാമ്യ കാലാവധി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer