Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

കന്നുകാലികളെ കശാപ്പിന് കൊണ്ടുപോകുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കണം

കൊല്‍ക്കത്ത: കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി എംഎല്‍എ രേഖ പത്ര. 14 വയസില്‍ താഴെയുളള കന്നുകാലികളെ അറുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിര്‍ത്തിയാണ് എംഎല്‍എ വാഹനത്തിലുണ്ടായിരുന്നവരോട് പശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഹിംഗല്‍ഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി പോയ വാഹനം രേഖ പത്രയുടെ നേതൃത്വത്തില്‍ തടഞ്ഞത്. കന്നുകാലികളെ വാഹനത്തില്‍ നിന്ന് ഇറക്കിയ രേഖ അടുത്തുളള മരങ്ങളില്‍ അവയെ കെട്ടിയിട്ടു. ശേഷം […]
Read more

ലീഗിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാല്‍ എതിര്‍ക്കും; ബിജെപി

തിരുവനന്തപുരം: മൂന്ന് സീറ്റുകള്‍ നേടി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നതിന് പിന്നാലെ, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ 13 ഇന രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ച് ബിജെപി. ഹിന്ദു പിന്നാക്ക സമുദായങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിനൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനത്തില്‍ തന്ത്രപരമായ മാറ്റങ്ങള്‍ വരുത്താനും ശനിയാഴ്ച ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഒബിസി സംവരണം യാതൊരു കാരണവശാലും മതപരമായ സംവരണമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. ഒബിസി സംവരണത്തിന്റെ മറവില്‍ […]
Read more

പിഎം ശ്രീയിൽ ഒപ്പുവെച്ച് സുവേന്ദു അധികാരി സർക്കാർ

കൊൽക്കത്ത: പി എം ശ്രീയിൽ ഒപ്പുവെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിലാണ് പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാ​ഗമാകില്ലെന്നായിരുന്നു മമത ബാനർജി സർക്കാരിൻ്റെ തീരുമാനം. ബം​ഗാളിന് പുറമേ കേരളവും തമിഴ്നാടും പദ്ധതി നടപ്പിലാക്കിയിരുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ പിഎം ശ്രീ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജിത ശ്രമം തുടരുകയാണ്. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിരുന്നു. പിഎം ശ്രീയിൽ കേരളം ആദ്യം […]
Read more

ശോഭയ്ക്കും സുരേന്ദ്രനും വിമർശനം; തിരഞ്ഞെടുപ്പ് സമയം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ

തിരുവനന്തപുരം: ബിജെപിക്കു വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി കോർ കമ്മിറ്റിയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സഭയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പി.സി.ജോർജിനും ഷോൺ ജോർജിനുമെതിരെയും വിമർശനമുണ്ടായി. സാഹചര്യം എതിരായിട്ടും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ ലഭിച്ചു. തിരുവല്ലയിൽ അനൂപ് ആന്റണി രണ്ടാമതെത്തിയതും ഇതിന് തെളിവാനാണെന്നും കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ സൗജന്യ ബസ് യാത്രയുടെ […]
Read more

മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

കൊൽക്കത്ത: അധികാരം ഏറ്റെടുത്തതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായ ദുവാരെ […]
Read more

KSRTC സൗജന്യ യാത്രാ പ്രതിഷേധം; വനിതാ കണ്ടക്ടര്‍ക്ക് നഷ്ടം 840 രൂപ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പാക്കാത്തതിനെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധം നടന്നിരുന്നു. ബസിൽ യാത്ര ചെയ്ത പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാതെ 22 പ്രവർത്തകർ പ്രതിഷേധ യാത്ര ചെയ്യുകയായിരുന്നു. ഒടുവിൽ പൊലീസ് ഇടപെടലിനെത്തുടർന്ന് പിഎംജി ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചു. 22 പേരുടെ ടിക്കറ്റുകളുടെ തുകയായ 840 രൂപ കണ്ടക്ടർ സ്വന്തം കയ്യിൽനിന്നാണ് അടച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരാണ് പ്ലക്കാർഡുകളും ബാനറുകളുമായി ആറ്റിങ്ങലിലേക്കുള്ള […]
Read more

മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായി; കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനുമെതിരെ BJP

തിരുവനന്തപുരം: തിരെഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമര്‍ശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവര്‍ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു. കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണ്. മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ക്രൈസ്തവ സഭക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും നേരെയും വിമര്‍ശനം ഉയര്‍ന്നു. പരാമര്‍ശം അനവസരത്തിലാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് […]
Read more

ലീഗ് നിയന്ത്രിക്കുന്ന സർക്കാർ; പ്രചാരണ ആയുധമാക്കാൻ ബിജെപി

കേരളത്തിലെ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ കോൺഗ്രസിന് നൽകിയ ആശ്വാസം ചെറുതല്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസിന് ഭരണം പിടിച്ചെടുക്കാൻ സാധിച്ച ഏക സംസ്ഥാനമായി കേരളം മാറിയതോടെ, ദേശീയ തലത്തിൽ പാർട്ടിയുടെ തിരിച്ചുവരവിന്റെ പ്രഭാവ കേന്ദ്രമായി ഈ തെക്കേ ഇന്ത്യൻ സംസ്ഥാനം മാറി. എന്നാൽ വിജയത്തിന് പിന്നാലെ ഉയർന്നുവന്ന മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തെയും ഗ്രൂപ്പ് സമവാക്യങ്ങളെയും വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. ഈ അധികാര വടംവലി പാർട്ടിക്കുള്ളിലെ […]
Read more

അസമിൽ ഏകീകൃത സിവിൽ കോഡ്; ബില്ല് അവതരിപ്പിക്കാൻ ബിജെപി സർക്കാർ

ഗുവാഹത്തി: അസമിൽ ഭരണം നിലനിർത്തിയതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ബിജെപി സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കും. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകരിച്ചിരുന്നു. അടിസ്ഥാനപരമായി വിവാഹം, ലിവ്-ഇൻ റിലേഷൻഷിപ്പ് എന്നിവയാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശർമ അറിയിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും നിർബന്ധിത രജിസ്ട്രേഷൻ ഇതിൻ്റെ ഭാഗമാണ്. രാജ്യത്ത് ഏകീകൃത […]
Read more

വിജയം തന്റെ മിടുക്കെന്ന് രാജീവ് ചന്ദ്രശേഖർ, ഒന്നിലധികം പദവി വേണ്ടെന്ന് മുരളീധരൻ; ബിജെപിയിലും തർക്കം

തിരുവനന്തപുരം: പാർലമെന്ററി പാർട്ടി നേതാവിനെച്ചൊല്ലി ബിജെപിയിലും തർക്കം. സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറും വി മുരളീധരനും കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. ഒരാൾക്ക്‌ ഒന്നിലധികം പദവി നൽകരുതെന്ന്‌ മുരളീധരൻ നേതൃത്വത്തെ അറിയിച്ചെന്നാണ് വാർത്തകൾ. എന്നാൽ മൂന്ന്‌ സീറ്റ്‌ ലഭിച്ചത്‌ തന്റെ മിടുക്കാണെന്നും കക്ഷി നേതാവാകാൻ യോഗ്യൻ താനാണെന്നുമാണ്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വാദം. മറ്റ്‌ നേതാക്കളും പക്ഷംപിടിച്ചതോടെ തർക്കം രൂക്ഷമായതിനാൽ വെള്ളിയാഴ്‌ച കോർ കമ്മിറ്റി യോഗം ചേരും. കെ സുരേന്ദ്രനുമടക്കമുള്ളവർ മുരളീധരനായി വാദിക്കുമ്പോൾ രാജീവ്‌ ചന്ദ്രശേഖറിനൊപ്പമാണ്‌ എം ടി […]
Read more

Recent News

Advertisement
WhiteswanTV Footer