Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ. ജമുന റാണി (88) അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.

1938 മെയ് 17ന് ആന്ധ്രാപ്രദേശിൽ ജനിച്ച ജമുന റാണി, ഏഴാം വയസ്സിൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രം ത്യാഗയ്യ (1946)യിലെ ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള തുടങ്ങിയ ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. ദക്ഷിണേന്ത്യൻ സിനിമാ സംഗീത രംഗത്ത് നിരവധി അനശ്വര ഗാനങ്ങൾക്ക് അവർ ശബ്ദം നൽകി.

സിംഹള ഗാനങ്ങളിലൂടെ ശ്രീലങ്കൻ സിനിമയ്ക്കും ജമുന റാണി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ദ്രോഹി, രത്നമാല, ലൈല മജ്നു, ചന്ദ്രാണി, ദേവദാസ്, ആലിബാബ 40 ദോംഗലു, അന്ന തമുഡു തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer