തിരുവനന്തപുരം: വിഴിഞ്ഞത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ബീമാപള്ളി, പൂന്തുറ സ്വദേശികളായ മുജീബ് റഹ്‌മാൻ, സഹദ് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടറിൽ എത്തിയ യുവാക്കളെ പിന്തുടർന്നെത്തിയ സംഘം റോഡ് തടഞ്ഞാണ് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് ബസിൽ എത്തിച്ച എംഡിഎംഎ പിന്നീട് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.












