Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കേരളത്തിലെ ആധുനിക ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖനുമായ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു. ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. 1970കളുടെ അവസാനത്തിൽ ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിച്ച് ഹൃദ്രോഗ നിർണയത്തിന് ഉപയോഗിച്ച ആദ്യകാല വിദഗ്ധരിൽ ഒരാളായിരുന്നു ഡോ. വിജയരാഘവൻ. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചു. കിംസ് ഹെൽത്ത് ആശുപത്രിയുടെ വൈസ് ചെയർമാനും കാർഡിയോളജി […]
Read more

സബ്ജക്ട് മിനിമം ഒഴിവാക്കിയ തീരുമാനം; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യാതൊരു അക്കാദമിക് ചർച്ചകളും കൂടാതെയാണ് തീരുമാനം എടുത്തതെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ആരോപിച്ചു. സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകുമെന്ന് ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മിനിമം മാർക്ക് സംവിധാനം ആദ്യം എട്ടാം ക്ലാസിലും […]
Read more

ചിന്ത ജെറോമിന്റെ പിഎച്ച്ഡി; അന്വേഷണം ആരംഭിച്ച് അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാല അന്വേഷണം ആരംഭിച്ചു. പ്രബന്ധത്തിലെ പിഴവുകളും കോപ്പിയടി ആരോപണങ്ങളും പരിശോധിക്കുന്നതിനായി അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രബന്ധവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരണം ഉപസമിതി ആരംഭിച്ചതായാണ് വിവരം. ആദ്യഘട്ടത്തിൽ സർവകലാശാലാ തലത്തിൽ പ്രബന്ധം വിശദമായി പരിശോധിക്കും. ഇതിന് പുറമെ സർവകലാശാലയ്ക്ക് പുറത്തുള്ള അക്കാദമിക വിദഗ്ധന്റെ സഹായവും തേടാനാണ് നീക്കം. പ്രബന്ധത്തിൽ വിവിധ തരത്തിലുള്ള പിഴവുകളുണ്ടെന്നും മറ്റ് പ്രബന്ധങ്ങളിൽനിന്ന് ഉള്ളടക്കം പകർത്തിയിട്ടുണ്ടെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണം. […]
Read more

മന്ത്രിമാരെല്ലാം ട്രിപ്പ് മൂഡിൽ; സ്വകാര്യ സന്ദർശനങ്ങളെന്ന് വിശദീകരണം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുന്നതിനിടെ മന്ത്രിമാരുടെ വിദേശയാത്രകൾ ചർച്ചയാകുന്നു. ഭൂരിഭാഗം മന്ത്രിമാരുടെയും യാത്രകൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ളതാണെന്നാണ് വിവരം. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിലവിൽ ബൾഗേറിയയിലാണെന്നാണ് റിപ്പോർട്ട്. വിദേശത്തുനിന്ന് മന്ത്രി സാമൂഹികമാധ്യമത്തിലൂടെ പ്രതികരണവും നടത്തിയിരുന്നു. യാത്രയുടെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കായിക മന്ത്രി ഒ.ജെ. ജനീഷ് അടുത്തിടെ കുടുംബസമേതം ഒമാൻ സന്ദർശിച്ചിരുന്നു. യാത്രയ്ക്കിടെ പകർത്തിയ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയും നേരത്തെ […]
Read more

‘ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ട്’; പരസ്യമാക്കി മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ അരവണ വിതരണത്തിന് നിയന്ത്രണം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ. ശബരിമല നട തുറന്ന സമയത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ശബരിമല നട അടച്ചിരിക്കുന്ന സമയത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. നട തുറന്ന സമയത്ത് തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത് മണ്ഡലകാലത്ത് തീർഥാടകർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ സർക്കാർ […]
Read more

പരിവാഹൻ സൈറ്റ് തകരാർ; ഇടപെട്ട് ഗതാഗത മന്ത്രി, കേന്ദ്രവുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: പരിവാഹൻ സൈറ്റ് തകരാറിലായതിനെ തുടർന്ന് കേരള അതിർത്തികളിൽ ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ. വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രിയുമായി ഇന്ന് ഫോണിൽ ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരിവാഹൻ സംവിധാനത്തിലെ തകരാർ സംബന്ധിച്ച് ജൂൺ മാസത്തിൽ തന്നെ കേന്ദ്ര ഗതാഗത മന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.പി. ജോൺ പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് അന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരമായി വീണ്ടും […]
Read more

തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണം; 11കാരന്റെ കൈവിരൽ നഷ്ടപ്പെട്ടു

തിരുവനന്തപുരം: നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകൻ ശരൺ ആണ് ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെട്ടു. വീട്ടുകാർ ബഹളംവെച്ചതോടെ നായ ഓടിപ്പോയി. തുടർന്ന് പരിക്കേറ്റ കുട്ടിയെ ഉടൻ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച […]
Read more

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; നടപടി പുനഃപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയായ ഐ.ഡി.എസ്.എഫ്.എഫ്.കെ.യിൽ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ചില ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. സമഗ്രമായ തിരഞ്ഞെടുപ്പ് നടപടിക്രമത്തിലൂടെ കണ്ടെത്തിയ ചിത്രങ്ങൾക്ക് മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും മന്ത്രി പറഞ്ഞു. ഡോക്യുമെന്ററികളും […]
Read more

തിരുവനന്തപുരത്ത് ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവ് വിജയ് പ്രേംകുമാറാണ് സുനിതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കത്തികൊണ്ട് സുനിതയുടെ കഴുത്തിന്റെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് അറിയിച്ചു. വിജയ് പ്രേംകുമാർ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ […]
Read more

പരിവാഹൻ സൈറ്റ് പണിമുടക്കി; പെരുവഴിയിലായി വിനോദസഞ്ചാരികൾ

തിരുവനന്തപുരം: വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ്. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. അവധിദിനത്തോടനുബന്ധിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പരിവാഹൻ സൈറ്റ് പ്രവർത്തനരഹിതമായതെന്നാണ് വിവരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix