CMRL- എക്സാലോജിക് കേസ്; സിപിഎം- കോൺഗ്രസ് ഒത്തുകളിയെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ട് നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിഎംആർഎൽ കേസിൽ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തിയാൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുടെ പേരുകളും പുറത്തുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിപിഎമ്മും കോൺഗ്രസും […]
Read more