തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ നിർണായക നേട്ടവുമായി കേരള പൊലീസ്. മലപ്പുറത്ത് 10 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയ കേസിൽ അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ നാല് പേർ പിടിയിൽ. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഉത്തരേന്ത്യയിൽനിന്ന് പ്രതികളെ പിടികൂടിയത്.
ലഹരിക്കടത്തിന്റെ പ്രധാന ഉറവിടത്തിലേക്കും സംഘത്തിന്റെ ശൃംഖലയിലേക്കും എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതായി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിന്റെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




