ടെക്‌സസ്: ഫിഫ ലോകകപ്പ് ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയിൽ യൂറോപ്യൻ കരുത്തരായ ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30ന് ടെക്‌സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. കിലിയൻ എംബാപ്പെ- ലമീൻ യമാൽ പോരാട്ടം എന്ന നിലയിൽ സെമി ഫൈലൻ മത്സരം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ക്വാർട്ടറിൽ മൊറോക്കോയെ രണ്ട് ഗോളിന് കീഴടക്കിയാണ് ഫ്രാൻസ് സെമിയിലെത്തിയത്. ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ കുന്തമുന. എട്ട് ഗോൾ നേടിയ എൺബാപ്പെ ഗോൾഡൻ ബൂട്ടിനായി മെസിയുമായി കടുത്ത പോരാട്ടത്തിലാണ്.
തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടാണ് മുൻ ചാംപ്യന്മാരായ ഫ്രാൻസ് ഇറങ്ങുന്നത്. ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയാണ് ഫ്രാൻസിന്റേത്. ക്വാർട്ടറിൽ ബൽജിയത്തെ പരാജയപ്പെടുത്തിയാണ് യൂറോ ചാംപ്യൻമാരായ സ്‌പെയിൻ സെമിയിലെത്തിയത്. 2-1 നായിരുന്നു സ്പെയിന്റെ വിജയം. 2010 ന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് സെമിയിലെത്തുന്നത്.


