Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെഹ്‌റു ട്രോഫി; പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പോസ്റ്ററിൽ നിന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിലാണ് എംപിയുടെ പേരോ ചിത്രമോ ഉൾപ്പെടുത്താത്തത്.

കുട്ടനാട് ഉൾപ്പെടുന്ന മാവേലിക്കര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കൊടിക്കുന്നിൽ സുരേഷ്. കുട്ടനാട്ടിൽ നിന്നാണ് നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ചുണ്ടൻ വള്ളങ്ങളും എത്തുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ വള്ളംകളി പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ ചൂണ്ടിക്കാട്ടൽ.

പോസ്റ്ററിൽ നിന്ന് പേരും ചിത്രവും ഒഴിവാക്കിയതിൽ എംപി കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. വള്ളംകളി നടക്കുന്ന ദിവസം കൊടിക്കുന്നിൽ സുരേഷ് വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്ന് എംപിയുടെ അനുകൂലികൾ ആരോപിച്ചു.

നേരത്തെയും കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ അഭിപ്രായഭിന്നതകൾ ഉയർന്നിരുന്നു. പ്രകൃതിദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദർശനത്തിൽ കൊടിക്കുന്നിൽ സുരേഷ് പങ്കെടുത്തിരുന്നില്ല. പിന്നീട് അദ്ദേഹം ഒറ്റയ്ക്ക് കുട്ടനാട് സന്ദർശിച്ചിരുന്നു.

ശനിയാഴ്ചയാണ് 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. കഴിഞ്ഞ തവണത്തെ ജേതാവ് വീയപുരം ജലരാജാവാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer