ന്യൂയോർക്ക്: കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിൽ കിടിലൻ തിരിച്ചുവരവ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഉസ്‌ബെക്കിസ്താനെതിരെ പോർച്ചുഗലിനായി രണ്ട് ഗോളുകളായിരുന്നു റോണോ ഇന്നലെ മത്സരത്തിൽ സ്വന്തമാക്കിയിരുന്നത്. എന്നാൽ, മത്സരശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ റൊണാൾഡോയ്ക്ക് തന്റെ ദേഷ്യം അടക്കാനായിരുന്നില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളായിരുന്നു ഇന്നലെ റോണോയെ ചൊടിപ്പിക്കാൻ ഇടയായത്.
റൊണാൾഡോയോട് ലയണൽ മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒരു മധ്യപ്രവർത്തകൻ ചോദിക്കുകയായിരുന്നു. ‘ഇന്നലെ മെസി രണ്ട് ഗോളുകൾ നേടി, കിലിയൻ എംബാപ്പെ…’ എന്ന ചോദ്യം ചോദിച്ച് തുടങ്ങിയതും അതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് റൊണാൾഡോ മുഖം തിരിക്കുകയും മറ്റൊരു മാധ്യമപ്രവർത്തകനോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മെസിയുമായുള്ള താരതമ്യങ്ങൾ ഉയർന്നുവന്നതാണ് പോർച്ചുഗീസ് നായകനെ അസ്വസ്ഥനാക്കിയത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.





